HOME
DETAILS

പനി: അഞ്ച് മരണം കൂടി 138 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു

  
backup
June 21 2017 | 20:06 PM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-138-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ അഞ്ച്‌പേര്‍ പനി ബാധിച്ച് മരിച്ചു. എറണാകുളം കാലടി സ്വദേശി സുബൈറ അഷ്‌റഫ്, തിരുവനന്തപുരം വര്‍ക്കല സ്വദേശി മുഹമ്മദ് സാദിഖ്,ചേരുമല കടക്കേത്ത് (ഒഴുകയില്‍) വര്‍ക്കിച്ചന്റെ ഭാര്യ ഫിലോമിന (62), മണ്ണാര്‍ക്കാട് വടക്കുണ്ണം ബാബു നഗറില്‍ താമസിക്കുന്ന കവളപ്പാറ വീട്ടില്‍ മാധവി (65), പുന്നശ്ശേരി താമസിക്കുന്ന നെടിയനാട് മേലെ കാവുങ്ങല്‍ സൈനബ (58).  എന്നിവരാണ് മരിച്ചത്. മുഹമ്മദ് ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ പനിക്ക് മാത്രം ചികിത്സ തേടിയത് 24318 പേര്‍.
ഏറ്റവും കൂടുതല്‍ പനിബാധിതര്‍ തലസ്ഥാനത്താണ്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 3815 പേര്‍ തിരുവനന്തപുരത്ത് വിവിധ ആശുപത്രികളിലായി ചികിത്സ തേടി.
ഏറ്റവും കുറവ് ഇടുക്കിയിലാണ്. 729 പേര്‍ മാത്രമാണ് ഇവിടെ ചികിത്സ തേടിയത്. ഡെങ്കിപ്പനി രോഗ ലക്ഷണവുമായി ഇന്നലെ സംസ്ഥാനത്ത് 795 പേര്‍ ചികിത്സ തേടിയെത്തി.  ഇവരില്‍ 138 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് കൂടുതല്‍ ഡെങ്കിപ്പനി സ്ഥീരികരിച്ചത്. രോഗ ലക്ഷണവുമായി എത്തിയ 328 പേരില്‍ 74 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളില്‍ ചികിത്സ തേടിയെത്തിയവരില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു പേര്‍ക്ക് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചു. എട്ടു പേര്‍ക്ക്  എച്ച്1എന്‍1 സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. എറണാകുളം ജില്ലയില്‍ അഞ്ചു പേരില്‍ രോഗം കണ്ടെത്തി. മലപ്പുറത്ത് രണ്ടു പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചപ്പോള്‍ വയനാട്ടില്‍  ചികിത്സ തേടിയെത്തിയ ഒരാള്‍ക്ക് രോഗം ഉള്ളതായി കണ്ടെത്തി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago