HOME
DETAILS
MAL
സൂചിപ്പാറയിലെ ശൗചാലയം അടഞ്ഞ് കിടക്കുന്നു
backup
June 21 2017 | 20:06 PM
മേപ്പാടി: ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ സൂചിപ്പാറ വെള്ളച്ചാട്ടത്തിലെ ശൗചാലയം അടഞ്ഞ് കിടക്കുന്നു. ശൗചാലയത്തില്‍ വെള്ളമില്ലാത്തതിനാലാണ് ഇത് അടച്ചിട്ടിരിക്കുന്നത്.
മോട്ടോര്‍ തകരാറായതാണ് ശൗചാലയം അടച്ചിടാന്‍ ഇടയാക്കിയത്. വിദേശ വിനോദ സഞ്ചാരികള്‍ അടക്കം നൂറുകണക്കിന് സഞ്ചാരികള്‍ എത്തുന്ന കേന്ദ്രമാണിത്. നിസാര തുക ചെലവഴിച്ചാല്‍ തന്നെ പരിഹരിക്കാന്‍ കഴിയുമെന്നിരിക്കെ അതിന് വനം വകുപ്പ് തയാറാവുന്നില്ല. സൂചിപ്പാറയിലെ ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്ന് മൂന്ന് മുറികളുള്ള ശൗചാലമാണുള്ളത്.
ആഘോഷദിവസങ്ങളില്‍ സഞ്ചാരികള്‍ കൂടുതലെത്തുന്ന ഇവിടെ പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശൗചാലയം അടഞ്ഞ് കിടക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."