പനമരത്തെ വന്യമൃഗശല്യം; കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
പനമരം: പനമരം പഞ്ചായത്തിലെ അമ്മാനി, നീര്‍വാരം തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
പഞ്ചായത്തംഗം സാബു നീര്‍വാരത്തിന്റെ നേത്യത്വത്തിലാണ് ഫോറസ്റ്റ് ഓഫിസിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. അധികാരികള്‍ നല്‍കുന്ന ഉറപ്പുകളൊന്നും പാലിക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നത്.
വര്‍ഷങ്ങളുടെ അധ്വാനഫലം ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കപ്പെടുന്നത് വേദനയോടെ നോക്കി നില്‍ക്കേണ്ട ഗതികേട് അധികാരികള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ സമരം വഴി മാറിപ്പോകുന്ന സ്ഥിതിയുണ്ടാകുമെന്ന് സാബു നീര്‍വാരം പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മാനിയില്‍ യുവാവിനെ കാട്ടാന ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ മണിക്കൂറുകളോളം വനപാലകരെ തടഞ്ഞുവച്ചിരുന്നു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ റെയ്ല്‍ ഫെന്‍സിങ് ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചിരുന്നു. കൂടാതെ പ്രദേശത്ത് കൂടുതല്‍ വാച്ചര്‍മാരെ നിയമിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തീരുമാനങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. ജില്ലാതല അവലോകന യോഗത്തില്‍ കര്‍ഷകരുടെ യഥാര്‍ഥ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ചര്‍ച്ച പോലും നടക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
വന്യമൃഗ ശല്യം രൂക്ഷമായതോടെ കൃഷി തന്നെ ഉപേക്ഷിക്കേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. അടുത്തദിവസം തന്നെ സമരം തുടങ്ങാനുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."