ബൈക്കപകടത്തില്‍ വിദ്യാര്‍ഥികളുടെ മരണം, അവയവ മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
മാറഞ്ചേരി: മകന്റെ മരണത്തില്‍ അവയവ മാഫിയയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. 2016 നവംബര്‍ 20 നു രാത്രി മലപ്പുറം പെരുമ്പടപ്പ് പൊലിസ് സ്റ്റേഷന് സമീപമുണ്ടായ ബൈക്കപകടത്തില്‍ അവിയൂര്‍ സ്വദേശിയായ നജീബുദ്ദീന്‍ (16 ), സുഹൃത്ത് വന്നേരി സ്വദേശി വാഹിദ് (16 ) എന്നിവര്‍ മരണപ്പെട്ട സംഭവമാണ് മൂന്നുവര്‍ഷത്തിന് ശേഷം പുനരന്വേഷിക്കുന്നത്. നജീബുദ്ദീന്റെ പിതാവ് മൂത്തേടത് ഉസ്മാനാണ് മുഖ്യമന്ത്രിക്കും പൊലിസ് മേധാവിക്കും പരാതി നല്‍കിയത്.
അപകടശേഷം ര@ണ്ടു പേരെയും വ്യത്യസ്ത വാഹനങ്ങളിലാണ് ആശുപതിയില്‍ എത്തിച്ചത് . വാഹിദ് ആശുപത്രിയില്‍ എത്തും മുന്‍പും നജീബുദ്ദീന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മൂന്നാം ദിവസവുമാണ് മരണപ്പെട്ടത് . പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കേറ്റ ആഘാതമാണ് മരണകാരണം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളെത്തുടര്‍ന്ന് ഉസ്മാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു.
മരണശേഷം മകന്റെ ശരീരത്തില്‍ എട്ടിടത്ത് ശസ്ത്രക്രിയ പാടുകള്‍ കണ്ടെണ്ടന്നും വാഹിദിന്റെ ഇരുകൈകളിലും കഴുത്തിലും കെട്ടുമുറുക്കിയ പോലെയുള്ള കറുത്തപാടുകള്‍ ഉണ്ടായിരുന്നെണ്ടന്നും ഉസ്മാന്‍ ആരോപിക്കുന്നു. അപകടത്തിന് ശേഷം നജീബുദ്ദീന്‍ മരുന്നുകളോട് പ്രതികരിക്കുന്നില്ലെണ്ടന്നും ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായും ഉസ്മാന്‍ പറയുന്നു. മകനെ ആശുപത്രിയില്‍ എത്തിച്ചവര്‍ ആരെന്ന് അറിയില്ല. അപകടം നടന്ന സമയത്ത് നിലവിളിയോ മറ്റു ശബ്ദങ്ങളോ പരിസരവാസികള്‍ കേള്‍ക്കാത്തതും ദുരൂഹതയാണെന്നും ഉസ്മാന്റെ പരാതിയില്‍ പറയുന്നു.
ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചത്. ഡിവൈ.എസ്.പി അബ്ദുല്‍ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."