ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ പാലക്കാട് പീഡനം ചര്‍ച്ചയാക്കുന്നതില്‍ വിലക്ക്
കോഴിക്കോട്: വനിതാ നേതാവ് സി.പി.എം എം.എല്‍.എയ്‌ക്കെതിരേ ഉന്നയിച്ച പീഡന പരാതി ചര്‍ച്ച ചെയ്യുന്നതിന് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ വിലക്ക്. പീഡനത്തിനിരയായ യുവതി പങ്കെടുക്കുന്ന സമ്മേളനത്തിലാണ് വിഷയം ഉന്നയിക്കുന്നയിനു നേതൃത്വം വിലക്കിയിരിക്കുന്നത്. ഗ്രൂപ്പ് ചര്‍ച്ചയെ തുടര്‍ന്ന് ആരംഭിച്ച പൊതു ചര്‍ച്ചയില്‍ രണ്ടു തവണ വിഷയം ഉന്നയിച്ചുവെങ്കിലും അതിപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാട് സംസ്ഥാന നേതൃത്വം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ വനിതാ നേതാവിന്റെ പരാതി ചര്‍ച്ചയാകുമോയെന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് മുന്‍കൂട്ടി പറയാന്‍ താന്‍ പ്രവാചകനല്ലെന്നായിരുന്നു പ്രതികരണം. ചിലപ്പോള്‍ ചര്‍ച്ചയാകാം ഇല്ലെങ്കില്‍ ചര്‍ച്ചയാകില്ലെന്നും സ്വരാജ് പറഞ്ഞിരുന്നു. ചോദ്യങ്ങള്‍ ചോദിച്ച വനിതാ മാധ്യമ പ്രവര്‍ത്തകയോട് സംസ്ഥാന സെക്രട്ടറി എ.എന്‍ ഷംസീര്‍ ക്ഷുഭിതനായി സംസാരിച്ചതും വിവാദമായിരുന്നു.
ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരേ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം നല്‍കിയ പരാതിയില്‍ സി.പി.എം അന്വേഷണവും നടപടിയും എങ്ങുമെത്താത്ത സാഹചര്യത്തില്‍ വിഷയം കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയാകാതിരിക്കാന്‍ പാര്‍ട്ടി നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ മറികടന്നാണ് ചില പ്രതിനിധികള്‍ വിഷയം അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ വിഷയം സമ്മേളനത്തിനിടെ ചര്‍ച്ചയാകാതിരിക്കാനാണ് നേതൃത്വം ഇടപെട്ട് ചര്‍ച്ച തടഞ്ഞിരിക്കുന്നതും.
ഇന്ന് പൊതുചര്‍ച്ച പൂത്തിയാക്കി നാളെ സമ്മേളനം അവസാനിപ്പിക്കും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നാളെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."