ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ തടയുമെന്ന് കെ.സുധാകരന്‍
മലപ്പുറം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുനപരിശോധനാ ഹരജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രിംകോടതിയുടെ തീരുമാനം ഏറെ പ്രത്യാശ നല്‍കുന്നതാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. നിലവില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരവുമായും വിശ്വാസ സംരക്ഷണ ജാഥയുമായും മുന്നോട്ട് പോകുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
മണ്ഡല, മകരവിളക്ക് കാലത്ത് പ്രായപരിധി ലംഘിച്ച് ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ എത്തിയാല്‍ തടയുമെന്ന് സുധാകരന്‍ പറഞ്ഞു.
അതേയമയം, സുപ്രിംകോടതി തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയും പ്രതികരിച്ചു. കേരളത്തെ കലാപഭൂമിയ്ക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിശ്വാസികളുടെ വികാരം ഉള്‍ക്കൊണ്ട് കോടതിയെടുത്ത തീരുമാനമാണിത്. പുനപ്പരിശോധനാ ഹരജികളില്‍ അന്തിമതീരുമാനം വരുന്നത് വരെ അത് വിധി നടപ്പാക്കരുതെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."