HOME
DETAILS
MAL
പ്രതിപക്ഷം ഇന്നലെയും സഭ ബഹിഷ്കരിച്ചു
backup
June 21 2017 | 20:06 PM
ചെന്നൈ: വിശ്വാസ വോട്ടിന് കോഴ വാങ്ങിയതായി എം.എല്‍.എമാര്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ ഗവര്‍ണര്‍ ഇറക്കിയ ഉത്തരവ് നിയമ സഭയില്‍ വയ്ക്കണമെന്ന ആവശ്യം നിരസിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ ഇന്നലെയും നിയമ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ചോദ്യോത്തര വേള കഴിഞ്ഞ ഉടനെയാണ് വിഷയം പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന് ഉന്നയിച്ചത്. എന്നാല്‍ ഇത് ചര്‍ച്ചക്കെടുക്കാനാകില്ലെന്ന് സ്പീക്കര്‍ പി. ധനപാല്‍ അറിയിച്ചതോടെയാണ് പ്രതിപക്ഷ കക്ഷികളായ ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."