സാമൂഹ്യവിരുദ്ധരുടെ താവളമായി പഴശ്ശിസ്മാരകം
പുല്‍പ്പള്ളി: വണ്ടിക്കടവ് മാവിലാംതോട്ടിലെ പഴശ്ശി സ്മാരകം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. പഴശ്ശി പ്രതിമയുടെ മുഖവും മറ്റും സാമൂഹ്യവിരുദ്ധര്‍ വികൃതമാക്കിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദര്‍ശിച്ചു. പ്രദേശവാസികളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് പഴശ്ശി സ്മാരകത്തില്‍ സുരക്ഷാജീവനക്കാരെ നിയമിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കി.
വൈകുന്നേരമാകുന്നതോടെ പഴശ്ശിസ്മാരകം മദ്യ-മയക്കുമരുന്ന് മാഫിയകളുടെ കേന്ദ്രമായി മാറുന്നുവെന്ന പരാതി ഉയര്‍ന്നിട്ടും വേണ്ട നടപടി സ്വീകരിക്കാത്തതാണ് പ്രതിമയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതെന്നും സ്മാരകത്തിന്റെ പ്രവൃത്തി എത്രയും വേഗത്തില്‍ പൂര്‍ത്തീകരിച്ച് ചരിത്രാന്വേഷികള്‍ക്ക് തുറന്നുകൊടുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."