HOME
DETAILS
MAL
ബന്ധുവിനെ കൊലപ്പെടുത്തിയ ഐ.എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി
backup
November 13 2018 | 16:11 PM
റിയാദ്: സഊദിയില്‍ ബന്ധുവായ സുരക്ഷാ ഭടനെ കൊലപ്പെടുത്തിയ ഐ.എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പിതൃസഹോദര പുത്രനായ സുരക്ഷാ ഭടനെ കൊലപ്പെടുത്തിയ സഊദി പൗരന് സഅദ് ബിന്‍ റാദി അല്‍ അനസിയെയാണ് ഹായിലില്‍ വെച്ച് വധശിക്ഷക്ക് വിധേയനാക്കിയത്.
തന്ത്രപൂര്‍വം മരൂഭുപ്രദേശത്തേക്ക് വിളിച്ചുവരുത്തി സുരക്ഷാ ഭടനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇവരെക്കൂടാതെ മറ്റൊരു സഊദി പൗരനെയും വേറൊരു സുരക്ഷാ ഭടനെയും പ്രതി കൊലപ്പെടുത്തുകയും മറ്റൊരു സുരക്ഷാ ഭടനെ കൊലപ്പെടുത്തുന്നതില്‍ ഭീകരര്‍ക്കൊപ്പം പ്രതി പങ്കാളിത്തം വഹിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."