ആര്.സി.ഇ.പി. കരാറില്‍ ഇന്ത്യ ഒപ്പു വയ്ക്കരുത്: ക്ഷീരോത്പാദക യൂണിയന്
കോഴിക്കോട്: ആസിയാന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെട്ട 10 രാജ്യങ്ങളും ഇന്ത്യ ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങളും തമ്മിലുണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്.സി.ഇ.പി കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കരുതെന്ന് മലബാര്‍ മേഖല ക്ഷീരോല്പാദക യൂനിയന്‍.
ഇതു ചെറുകിട കര്‍ഷകര്‍ക്കും പാല് സഹകരണ സംഘങ്ങള്‍ക്കും വലിയ ഭീഷണിയാണ്.
മലബാറില്‍ മാത്രം മൂന്നു ലക്ഷം ക്ഷീരകര്‍ഷകരെ കരാര്‍ പ്രതികൂലമായി ബാധിക്കും.
കരാറില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രമൃഗസംരക്ഷണ വകുപ്പു മന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മളനത്തില്‍ മലബാര്‍ മേഖല ക്ഷീരോത്പാദക യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ യൂസഫ് കോറോത്ത്, കമ്മിറ്റി അംഗം കെ.എസ്. മണി, മാനേജിംഗ് ഡയറക്റ്റര്‍ വിജയകുമാരന്‍, ജോസ് സൈമണ്‍, ഷാജിമോന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."