HOME
DETAILS
MAL
എന്‍.എസ്.എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല: മുല്ലപ്പള്ളി
backup
October 17 2019 | 19:10 PM
മഞ്ചേശ്വരം: എന്‍.എസ്.എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. എന്‍.എസ്.എസ് അവരുടെ ശരി നിലപാട് പറഞ്ഞതിന് സി.പി.എമ്മിന് എന്താണിത്ര ബേജാര്. മുന്‍പ് എന്‍.എസ്.എസിന്റെ ഉന്നതനായ വ്യക്തിയെ മാടമ്പിയെന്ന് വിളിച്ച് ആക്ഷേപിച്ചവരാണ്. ഒപ്പം നില്‍ക്കാത്തവരെ കേസില്‍ കുടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
കേരളത്തില്‍ നടക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തിന്റെ വിജയമുണ്ടാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."