കന്നുകാലികള്‍ക്കും ഉടമകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി മൃഗസംരക്ഷണ വകുപ്പിന്റെ ഗോസമൃദ്ധി പ്ലസ്
തിരുവനന്തപുരം: കേരളത്തിലെ കന്നുകാലികള്‍ക്കും ഉടമകള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി ഗോസമൃദ്ധി പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി മൃഗസംരക്ഷണ വകുപ്പ്. ക്ഷീരകര്‍ഷകന്റെ ജീവനുകൂടി സുരക്ഷ ഉറപ്പാക്കുന്നതും സംസ്ഥാനത്ത് ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കും ക്ഷീരകര്‍ഷകരുടെ ജിയോ മാപ്പിങുമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം.
പദ്ധതി പ്രകാരം ഒരുവര്‍ഷം, മൂന്ന് വര്‍ഷം എന്നീ കാലയളവുകളിലേക്ക് പരിരക്ഷ ലഭ്യമാണ്. നഷ്ടപരിഹാരത്തുക സമയബന്ധിതമായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. പദ്ധതിക്കായി അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ജനറല്‍ വിഭാഗത്തിന് പ്രീമിയം തുകയുടെ അന്‍പത് ശതമാനവും എസ്.സി എസ്.ടി വിഭാഗത്തിന് എഴുപത് ശതമാനവും പദ്ധതിപ്രകാരം സബ്‌സിഡി ലഭിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന കര്‍ഷകന്‍ മരണപ്പെട്ടാല്‍ രണ്ടു ലക്ഷം രൂപയും പൂര്‍ണമായോ ഭാഗികമായോ അംഗവൈകല്യം സംഭവിച്ചാല്‍ രണ്ടുലക്ഷം രൂപയ്ക്കുള്ളിലും നഷ്ടപരിഹാരമായി ലഭിക്കും. ഒരുവര്‍ഷത്തേക്ക് 42 രൂപയും മൂന്ന് വര്‍ഷത്തേക്ക് 114 രൂപയുമാണ് പ്രീമിയം നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."