ചിന്നാറിന് അഴകായി മാക്കാച്ചി കാട
തൊടുപുഴ: പശ്ചിമഘട്ട മലനിരകളുടെ കിഴക്കേ ഭാഗമായ ചിന്നാര്‍ വനത്തില്‍ പുതിയ അതിഥിയെ കണ്ടെത്തി. അപൂര്‍വമായി കാണപ്പെടുന്ന പക്ഷി ഗണത്തില്‍പ്പെടുന്ന മാക്കാച്ചി കാട (ശ്രീലങ്ക ഫ്രോഗ് മൗത്ത് ) യെയാണ് കണ്ടെത്തിയത്. ഇതുവരെ കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറെ ചെരുവിലെ വന്യ ജീവി സങ്കേതങ്ങളിലും മറ്റു വന പ്രദേശങ്ങളിലും ആയിരുന്നു ഇവയുടെ സാന്നിധ്യം കണ്ടിട്ടുള്ളത്. വള്ളിപടര്‍പ്പുകളിലും ധാരാളം ഇലകളുള്ള ചെറു മരങ്ങളിലും താമസിക്കുന്ന മാക്കാച്ചി കാടയെ വരണ്ട മുള്‍ക്കാടുകളും ഇലപ്പൊഴിയും കാടുകളും നിറഞ്ഞ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. പരിണാമ ശ്രേണിയില്‍ രാച്ചുക്കി (ിശഴവ േഷമൃ ) ന്റെ ബന്ധുവായ ഈ പക്ഷിയുടെ സാന്നിധ്യം ചിന്നാര്‍ വനത്തില്‍ ട്രക്കിങിന് പോയ തട്ടേക്കാട് സ്വദേശി വിമല്‍, ചിന്നാറിലെ ട്രക്കര്‍ വിജയന്‍ എന്നിവരടങ്ങിയ സംഘമാണ് കണ്ടെത്തിയത്.
ചിന്നാര്‍ വന്യജീവി സങ്കേതം അസി. വാര്‍ഡന്‍ പി.എം പ്രഭുവും ചിന്നാര്‍ പുഴയോരത്ത് ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രാണികളാണ് പ്രധാന ആഹാരം. രാച്ചുക്കിനെ പോലെ രാത്രി ഇര തേടുന്ന പക്ഷിയാണിത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലങ്ങളില്‍ ഇണ ചേരുന്ന ഈ പക്ഷി ഒരു മുട്ട മാത്രമാണ് ഒരു വര്‍ഷം ഇടുക. പായലുകളും മരത്തിന്റെ തൊലിയും ചേര്‍ത്തു വട്ടത്തില്‍ ചെറിയൊരു കൂടു മാത്രം ഉണ്ടാക്കി അതില്‍ മുട്ടയിടും. ആണ്‍പക്ഷിയും മുട്ടയ്ക്ക് അടയിരിക്കാറുണ്ട്. മുട്ട വിരിയുന്നതോടെ ആണ്‍പക്ഷി കൂട് തകര്‍ത്തു കളയുന്നു.
തട്ടേക്കാട് പക്ഷിസങ്കേതം, നെല്ലിയാംപതി, ചിമ്മിനി, പറമ്പിക്കുളം, തെന്‍മല, വയനാട് തുടങ്ങിയ സ്ഥലത്തും ഈ പക്ഷിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. നാല് വ്യാഴവട്ടകാലം ഈ പക്ഷിയെ കാണാത്തതിനെ തുടര്‍ന്ന് വംശനാശം സംഭവിച്ചു എന്ന് കരുതിയിരുന്നു. എന്നാല്‍, 1976ല്‍ പ്രശസ്ത പക്ഷിനിരീക്ഷകനായ സലിം അലിയുടെ ശിഷ്യനായ ഡോ.സുഗതന്‍ തട്ടേക്കാട് വച്ച് മാക്കാച്ചി കാടയെ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."