HOME
DETAILS

ചിന്താജെറോമിനെതിരേ വിമര്‍ശനം; വനിതാ നേതാവിന്റെ പരാതിയില്‍ ചര്‍ച്ചക്ക് തടയിട്ട് നേതൃത്വം

  
backup
November 13 2018 | 19:11 PM

65456465456-2

 

ടി.കെ ജോഷി#

 


കോഴിക്കോട്: സി.പി.എം എം.എല്‍.എക്കെതിരേ വനിതാ നേതാവ് നല്‍കിയ പരാതി ചര്‍ച്ച ചെയ്യുന്നതിന് ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ വിലക്ക്. കോഴിക്കോട് നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലാണ് വിവാദ വിഷയം ചര്‍ച്ച ചെയ്യുന്നത് സംഘടനാ നേതൃത്വം വിലക്കിയത്. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരേ പരാതി നല്‍കിയ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം കൂടിയായ വനിതയും പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും വിഷയം പൊതു ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്നുവരാതിരിക്കാന്‍ നേതൃത്വം ഇടപെടുകയായിരുന്നു.
ഗ്രൂപ്പ് ചര്‍ച്ചയെ തുടര്‍ന്ന് ആരംഭിച്ച പൊതു ചര്‍ച്ചയില്‍ രണ്ടു പ്രതിനിധികള്‍ ഇത് ഉന്നയിച്ചുവെങ്കിലും ഇവിടെ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു. 'സഹോദരി പരാതി നല്‍കിയത് സി.പി.എം സംസ്ഥാന കമ്മിറ്റിക്കാണ്, പരാതി പാര്‍ട്ടിയുടെ പരിഗണനയിലുമാണ്. ഈ ഘട്ടത്തില്‍ ഈ സമിതിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന് തിരിച്ചറിയുന്നവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്' ഇതായിരുന്നു ഇതു സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എം. സ്വരാജിന്റെ വിശദീകരണം. പാലക്കാട്ടെ വിവാദം ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ ഒരു പ്രതിനിധി പോലും ഉന്നയിച്ചില്ലെന്ന് എം. സ്വരാജ് വാര്‍ത്താസമ്മേളനത്തിലും വ്യക്തമാക്കി.
അതേസമയം ഇന്നലെ നടന്ന പൊതു ചര്‍ച്ചയില്‍ യുവജന കമ്മിഷന്‍ അധ്യക്ഷയും ഡി.വൈ.എഫ്.ഐ നേതാവുമായ ചിന്താ ജെറോമിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നുവെന്നാണ് അറിയുന്നത്. എസ്.എഫ്.ഐ നേതാവ് അഭിമന്യു മഹാരാജാസ് കാംപസില്‍ കൊല്ലപ്പെട്ടപ്പോള്‍ സഹോദരാ എന്ന് അഭിസംബോധ ചെയ്തുകൊണ്ടും കൊലയെ അപലപിക്കാതെയും വര്‍ഗീയ സംഘടന നടത്തിയ അക്രമത്തെ ഒറ്റപ്പെട്ട സംഭവമായി വിശേഷിപ്പിച്ചും ഫേസ്ബുക്കിലിട്ട പോസ്റ്റിനെയും ചിന്തയുടെ പ്രവര്‍ത്തന ശൈലിയേയും കണ്ണൂരില്‍ നിന്നുള്ള വനിതാ പ്രതിനിധിയാണ് രൂക്ഷമായി വിമര്‍ശിച്ചത്. ചിന്താ ജെറോമിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.
ദിലീപ് വിഷയത്തില്‍ പാര്‍ട്ടി എം.എല്‍.എയായ മുകേഷിന്റെ നിലപാടിനെയും കൊല്ലത്തു നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു. ശബരിമലയില്‍ പൊലിസ് ആര്‍.എസ്.എസിന് കീഴ്‌പ്പെട്ടാണ് പ്രവര്‍ത്തിച്ചതെന്നും ഇത് നാണക്കേടുണ്ടാക്കിയെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
14 ജില്ലകളില്‍ നിന്നായി 46 പേരാണ് ഇന്നലെ നടന്ന പൊതുചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതില്‍ 11 പേര്‍ വനിതകളാണ്. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി എം. സ്വരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലും അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചക്കും മറുപടി നല്‍കി. ഇന്ന് രാവിലെ നിലവിലുള്ള സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പാനലിന് അംഗീകാരം നല്‍കും. 37 വയസ് എന്ന പ്രായപരിധി നിര്‍ബന്ധമാക്കാത്തതിനാല്‍ എം. സ്വരാജിനും എ.എന്‍ ഷംസീറിനും പകരം എ.എ റഹിം, നിതിന്‍ കണിച്ചേരി, എസ്. സതീഷ് തുടങ്ങിയവര്‍ ഭാരവാഹിത്വത്തിലേക്ക് വരാനാണ് സാധ്യത.
11 മണിയോടെ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും. ഉച്ചയോടെ പ്രതിനിധി സമ്മേളനം അവസാനിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് കടപ്പുറത്ത് നടക്കുന്ന യുവജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago