HOME
DETAILS

ജി.എസ്.ടി: ഹോട്ടല്‍ ഭക്ഷണത്തിന് ഇരുപതു ശതമാനം വരെ വിലകൂടും

  
backup
June 21 2017 | 20:06 PM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4

തിരുവനന്തപുരം: ജി.എസ്.ടിയുടെ വരവോടെ ഹോട്ടല്‍, ബേക്കറി ഭക്ഷണങ്ങള്‍ക്ക് പത്തു ശതമാനം മുതല്‍ ഇരുപതു ശതമാനം വരെ വില വര്‍ധിക്കും. ഇത് സാധാരണക്കാരന് താങ്ങാവുന്നതിലും അധികമാണെന്നും പുതിയ നികുതി സംവിധാനം മേഖലയിലെ കുത്തകകള്‍ക്ക് മാത്രമേ ഗുണകരമാകൂ എന്നുമാണ് വിലയിരുത്തല്‍.
കേരളത്തിലെ ഭക്ഷ്യോല്‍പാദന-വിതരണ മേഖലയെ അപ്പാടെ, നിലവിലെ നികുതിഘടന പൊളിച്ചെഴുതുന്ന ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അഞ്ചു മുതല്‍ പതിനെട്ട് ശതമാനം വരെയാണ് നികുതി വര്‍ധന.
 നിലവില്‍ പത്തുലക്ഷം രൂപയ്ക്കുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് അര ശതമാനമാണ് നികുതി. ഇത് ഉപഭോക്താക്കളില്‍ നിന്ന് വ്യാപാരികള്‍ ഈടാക്കിയിരുന്നില്ല. എന്നാല്‍ ജി.എസ്.ടി പ്രകാരം മൊത്തം എഴുപത്തഞ്ച് ലക്ഷം രൂപാ വരെ വിറ്റുവരവുള്ളവര്‍ക്ക് അഞ്ച് ശതമാനമാക്കി നികുതി നിജപ്പെടുത്തി.
200 ലക്ഷം രൂപാ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് 12 ശതമാനമാണ് നികുതി. എ.സി റസ്റ്റോറന്റുകള്‍ക്കും മറ്റും 18 ശതമാനമായും ഉയരും. ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് നികുതി ഈടാക്കേണ്ട സാഹചര്യമാണ് ഇതുണ്ടാക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
നേരത്തേ പത്തുലക്ഷം രൂപവരെ വിറ്റുവരവുള്ളവര്‍ക്ക് വാറ്റ് രജിസ്‌ട്രേഷന്‍ തന്നെ ആവശ്യമില്ലായിരുന്നു. പുതിയ സാഹചര്യത്തില്‍ ആ നിയന്ത്രണവും ഒഴിവാക്കി. അതോടെ പതിനായിരം രൂപ വിറ്റുവരവുള്ളവരും ജി.എസ്.ടിയുടെ പരിധിയില്‍ വരും.
നാടന്‍ പലഹാരങ്ങളുടെ വ്യാപാരം ഏറ്റവും കൂടുതല്‍ നടക്കുന്ന ബേക്കറി മേഖല, കേറ്ററിങ് മേഖല എന്നിവിടങ്ങളിലും അമിത നികുതിഭാരമാണ് ഉണ്ടാക്കുന്നതെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. ഈ മേഖലകളിലും അഞ്ചു മുതല്‍ പതിനെട്ട് ശതമാനം വരെയുള്ള നിരക്കിലാകും നികുതി. ഈ സാഹചര്യത്തില്‍ നികുതിഭാരം ഒഴിവാക്കാന്‍ സാധനങ്ങള്‍ക്ക് വിലകൂട്ടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് വ്യാപാരികള്‍. ഇരുപതു ശതമാനം വരെ വര്‍ധിക്കുമെന്നാണ് പൊതു വിലയിരുത്തല്‍.
അതേസമയം, ജി.എസ്.ടിയിലൂടെ വന്‍കിട ഹോട്ടലുകള്‍, വന്‍കിട കമ്പനികളുടെ ബേക്കറി ഉല്‍പന്നങ്ങള്‍ എന്നിവയുടെ നികുതിയില്‍ വന്‍ കുറവാണുണ്ടായത്. ഇവയ്ക്ക് നിലവിലെ 20.5% നികുതിയില്‍ നിന്ന് പതിനെട്ട് ശതമാനമായി കുറയും.
അതുകൊണ്ട് തന്നെ വിലയുടെ കാര്യത്തില്‍ വന്‍കിട ഹോട്ടലുകളില്‍ വലിയ വ്യത്യാസം വരാനും സാധ്യതയില്ല. ചുരുക്കത്തില്‍ സാധാരണക്കാരും ഇടത്തരക്കാരും ആശ്രയിച്ചിരുന്ന ചെറുകിട ഹോട്ടലുകളില്‍ ഇനി ഭക്ഷണങ്ങള്‍ക്ക് തീവിലയാകും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 months ago
No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 months ago
No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago