HOME
DETAILS

ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി കോടതി റദ്ദാക്കി

  
backup
November 13 2018 | 19:11 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d-2


കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ജനുവരി അഞ്ചിനു നടത്താനിരുന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് നലിന്‍ പെരേര ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
കേസിലെ അന്തിമവിധി ഡിസംബര്‍ ഏഴിന് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. ഇതോടെ രാജ്യം ആരു ഭരിക്കണമെന്ന വിഷയത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഇന്നു വോട്ട് രേഖപ്പെടുത്തിയേക്കും. പാര്‍ലമെന്റ് യോഗം ചേരുന്നതിന് മുന്നോടിയായി ശ്രീലങ്കയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്നു രാവിലെ ചേരുമെന്ന് സ്പീക്കര്‍ കരു ജയസൂര്യ പറഞ്ഞു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ സ്ഥാനത്തുനിന്ന് നീക്കി പകരം മഹിന്ദ രാജപക്‌സെയെ ചുമതല ഏല്‍പ്പിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത്.
രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച നിര്‍ണായക വിധി പുറപ്പെടുവിക്കുന്നതിനാല്‍ കോടതി പരിസരത്ത് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷന്‍സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ഇന്നു പാര്‍ലമെന്റിലേക്കു പോകുമെന്നും ശ്രീലങ്കയിലെ യഥാര്‍ഥ സര്‍ക്കാരാണെന്ന് തെളിയിക്കുമെന്നും വിക്രമസിംഗെ പറഞ്ഞു. ടെംബിള്‍ ട്രീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ അവരുടെ ആദ്യ വിജയം നേടിയിരിക്കുന്നുവെന്ന് വിക്രമസിംഗെ ട്വീറ്റ് ചെയ്തു. ജനാധിപത്യ പുനഃസ്ഥാപനത്തിനായി നമുക്ക് മുന്നോട്ടുപോകാമെന്ന് അദ്ദേഹം പറഞ്ഞു. കോടതി അന്തിമമായ വിധിയല്ല പുറപ്പെടുവിച്ചതെന്ന് മഹിന്ദ രാജപക്‌സെയുടെ മകനും പാര്‍ലമെന്റ് അംഗവുമായ നമല്‍ രാജപക്‌സെ പറഞ്ഞു. നേരത്ത പ്രധാനമന്ത്രിയെ നീക്കിയതിനു പിന്നാലെ നവംബര്‍ 14ന് പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുമെന്ന് സിരിസേന അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പാര്‍ലമെന്റ് പിരിച്ചുവിടുകയാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago