HOME
DETAILS
MAL
ചെന്നൈ: ദേശീയ മെഡിക്കല്‍ പ്രവേശനത്തിനുള്ള യോഗ്യതയായ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ
backup
October 17 2019 | 20:10 PM
കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥിക്ക് ജാമ്യം. കേസില്‍ അറസ്റ്റിലായ ഒന്നാംക്ലാസ് എം.ബി.ബി.എസ് വിദ്യാര്‍ഥിക്കാണ് പ്രായം പരിഗണിച്ച് ജാമ്യം അനുവദിച്ചത്.
എന്നാല്‍, കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥിയുടെ പിതാവിന് ജാമ്യം നിഷേധിച്ചു. ജാമ്യാപേക്ഷ പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആര് സ്വാമിനാഥന്റെ നടപടി.
അന്വേഷണവുമായി സഹകരിക്കാതിരിക്കുന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ എന്തിന് പരിഗണിക്കണമെന്ന് പിതാവിന്റെ ജാമ്യം തള്ളി കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."