മേരി കോം ക്വാര്‍ട്ടറില്‍
ന്യൂഡല്‍ഹി: വിരമിച്ച ശേഷം വീണ്ടും ബോക്സിങ് റിങില്‍ തിരിച്ചെത്തിയ ഇന്ത്യയുടെ വനിതാ ഇതിഹാസ താരം മേരി കോം പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റില്‍ തന്നെ ക്വാര്‍ട്ടറിലേക്ക് കടന്നു. ആദ്യ റൗണ്ടുകളിലെ രണ്ട് വിജയങ്ങളുടെ പിന്‍ബലത്തിലാണ് മേരിയുടെ ക്വാര്‍ട്ടര്‍ പ്രവേശം. മംഗോളിയയില്‍ വച്ച് നടക്കുന്ന ഉലാന്‍ബാറ്റര്‍ ബോക്സിങ് ടൂര്‍ണമെന്റിന്റെ അവസാന എട്ടിലേക്കാണ് താരം പ്രവേശിച്ചത്. 51 കിലോ വിഭാഗത്തില്‍ മേരി റഷ്യയുടെ അന്ന അയേദ്മ, കൊറിയന്‍ താരം ചോല് മി ബാംഗ് എന്നിവരെ കീഴടക്കി. ഇന്ത്യയുടെ മുഹമ്മദ് ഹസ്മ്മദിന്, രോഹിത് ടൊകാസ് എന്നിവര്‍ യഥാക്രമം പുരുഷ വിഭാഗം 56, 64 കിലോ പോരാട്ടങ്ങളില്‍ വിജയം സ്വന്തമാക്കി ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. കിര്‍ഗിസ്ഥാന്റെ അല്മെന്ബറ്റ് അലിബെകോവിനെ വീഴ്ത്തിയാണ് മുഹമ്മദ് വിജയിച്ചത്. റഷ്യയുടെ ഡോര്ജോ ദഖേവിനെ പരാജയപ്പെടുത്തിയാണ് രോഹിത് അവസാന എട്ടിലെത്തിയത്.
നേരത്തെ ഇന്ത്യയുടെ ദേവേന്ദ്രൊ സിങ് (52 കിലോ), ശ്യാം കുമാര്‍ (49), അങ്കുഷ് ദഹിയ (64) എന്നിവരും പുരുഷ വിഭാഗത്തില്‍ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. മൂവര്‍ക്കും വാക്കോവര്‍ ലഭിക്കുകയായിരുന്നു. പുരുഷ വിഭാഗത്തില്‍ ദുര്യോധന് സിങും ക്വാര്‍ട്ടറിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."