311 ഇന്ത്യക്കാരെ മെക്സിക്കോ നാടുകടത്തി
മെക്സിക്കോ സിറ്റി: അനധികൃതകമായി എത്തിയ 311 ഇന്ത്യക്കാരെ മെക്സിക്കോ നാടുകടത്തി. യു.എസിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ രാജ്യത്ത് പ്രവേശിച്ചതെന്ന് മെക്സിക്കോ ദേശീയ കുടിയേറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എന്‍.എം) വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് പൗരന്മാരെ തിരിച്ചയക്കുന്നത് അറിയിച്ചെന്നും ഐ.എന്‍.എം പറഞ്ഞു.
രാജ്യത്ത് സ്ഥിരമായി താമസിക്കാന്‍ അനുമതിയില്ലാത്ത ഇന്ത്യക്കാരെ ടൊലൂക്ക സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കാണ് കയറ്റിയയച്ചതെന്ന് ഐ.എന്‍.എം പറഞ്ഞു
ഒക്സാക്ക, ബജ കാലിഫോര്‍ണിയ, വെറാക്കസ്, ചിയാപസ്, സോനോറ, മെക്സിക്കോ സിറ്റി, ദുറാഗോ, ടബാസ്കോ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ഇന്ത്യക്കാരെ പിടികൂടിയത്. കുടിയേറ്റവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെക്സിക്കോയെ കഴിഞ്ഞ ജൂണില്‍ ഭീഷണിപ്പെടുത്തിയിരുന്നു. മെക്സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്പന്നങ്ങള്ക്കും നികുതി ചുമത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇതിന് പിന്നാലെ കുടിയേറ്റക്കാര്‍ യു.എസിലേക്ക് പ്രവേശിക്കുന്നത് തടയാനായി അതിര്‍ത്തി പ്രദേശങ്ങളില്‍ മെക്സിക്കോ സുരക്ഷ ശക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."