നോട്ട് നിരോധനത്തിന്റെ രണ്ടാംഘട്ടത്തിന് മോദി ഒരുങ്ങുന്നു: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ രണ്ടാംഘട്ടം തുടങ്ങാന്‍ മോദി ഒരുങ്ങുന്നുവെന്ന് കോണ്‍ഗ്രസ്. ആര്‍.ബി.ഐയെ വരുതിയിലാക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി ആരോപിച്ചു.
കരുതല്‍ ധനശേഖരത്തില്‍നിന്ന് 3.6 ലക്ഷം കോടി വേണമെന്ന് സര്‍ക്കാര്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെട്ടത് നോട്ട് നിരോധനത്തിന്റെ രണ്ടാംഘട്ടത്തിന് ഒരുങ്ങുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ (ജി.ഡി.പി) 1.5 ശതമാനത്തിന്റെ ഇടിവുണ്ടായി. രാജ്യത്തിന്റെ അഭിമാനമായ ആര്‍.ബി.ഐയുടെ കുത്തക തകര്‍ക്കാനും സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനുമാണ് ശ്രമം നടക്കുന്നത്. '
രണ്ടാംഘട്ടം നടപ്പാക്കിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം പൂര്‍ണമായും തകരുമെന്നു മാത്രമല്ല വളര്‍ച്ചയില്‍ രണ്ടു ശതമാനത്തിന്റെ കുറവ് വീണ്ടും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിസര്‍വ് ബാങ്കിന്റെ മൂലധനത്തിന്റെ ഘടന ശക്തിപ്പെടുത്തുന്നതിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വാദം ശുദ്ധ അസംബന്ധമാണ്.
ആര്‍.ബി.ഐയെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം അധാര്‍മികമായ നടപടിയാണ്. കേന്ദ്ര ബാങ്കിന്റെ ഏകീകൃത സ്വഭാവം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സിങ്‌വി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."