അന്താരാഷ്ട്ര യോഗാ ദിനാചരണം
കോഴിക്കോട്: കേന്ദ്രീയ വിദ്യാലയം ഒന്നിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. വിദ്യാഭ്യാസത്തില്‍ യോഗയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ സ്‌കൂള്‍ അസംബ്ലി നടത്തി. വിദ്യാര്‍ഥികള്‍ പങ്കെടുത്ത കൂട്ടയോഗാസന പ്രദര്‍ശനം പ്രിന്‍സിപ്പല്‍ പി.കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരവും നടത്തി. സ്‌കൂള്‍ ലൈബ്രറിയില്‍ 23 വരെ യോഗ പുസ്തകങ്ങളുടെ പ്രദര്‍ശനം നടക്കും.
കോഴിക്കോട്: ആയുഷ്മാന്‍ഭവയുടെ ആഭിമുഖ്യത്തില്‍ നടന്ന ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഹോമിയോപതി ഡി.എം.ഒ. ഡോ. കവിത പുരുഷോത്തമന്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഹാജറ കറ്റടത്ത്, സീതാലയം കണ്‍വീനര്‍ ഡോ. എം. റീന സംസാരിച്ചു.
യോഗ പരിശീലന പരിപാടിക്ക് സ്വസ്തി യോഗ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ യോഗാചാര്യന്‍ രാജേഷ് മാസ്റ്റര്‍, ഡോ. ദീപേഷ്, ഡോ. യമുന നേതൃത്വം നല്‍കി. യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഹോമിയോപതി വകുപ്പിലെ ജീവനക്കാര്‍ക്കും പുത്തൂര്‍ എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും യോഗ പരിശീലനം നല്‍കി. ഡോ. വി. മണിക്കുട്ടന്‍ സ്വാഗതവും ഡോ. കെ.സി പ്രശോഭ് കുമാര്‍ നന്ദിയും പറഞ്ഞു.
മാവൂര്‍: നാഷനല്‍ സര്‍വിസ് സ്‌കീം കോഴിക്കോട് മേഖലാതല പരിപാടി കോഴിക്കോട് റൂറല്‍ ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീജിത് അധ്യക്ഷനായി. ബിന്ദു പിള്ള, മുഹമ്മദ് അഷ്‌റഫ് സംസാരിച്ചു. മിനി സന്ദേശം നല്‍കി. ഇക്‌രിമത്ത് മുഹമ്മദ് സ്വാഗതവും മേഘ നന്ദിയും പറഞ്ഞു.
കോഴിക്കോട്: ഒളവണ്ണ സഫയര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ യോഗാ പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പതഞ്ജലി യോഗാ റിസര്‍ച്ച സെന്റര്‍ ഇന്‍സ്ട്രക്ടര്‍ കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിസാര്‍ ഒളവണ്ണ അധ്യക്ഷനായി. ബി.എസ് കുമാര്‍, പ്രിന്‍സിപ്പല്‍ പി. സിന്ധു, ഫൈസല്‍ പിലാച്ചേരി, കോഡിനേറ്റര്‍ കെ. അബൂബക്കര്‍ സിദ്ദീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."