അന്വേഷണം കൂടുതല്‍ പേരിലേക്ക് ജോണ്‍സന്‍ ജോളിക്ക് സയനൈഡ് നല്‍കിയെന്ന് സംശയം
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയുടെ അന്വേഷണം കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്ന് അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. കൂടത്തായിയിലെയും എന്‍.ഐ.ടിയിലെയും പല പ്രമുഖരും ഇത്തരത്തില്‍ സംശയത്തിന്റെ നിഴലിലാണ്. പലരെയും കഴിഞ്ഞ രണ്ട് മാസത്തിലധികമായി അന്വേഷണ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. അന്വേഷണം ഇപ്പോള്‍ കൊലപാതകത്തില്‍ മാത്രം ഒതുക്കിയില്ലെങ്കില്‍ തങ്ങളുടെ ഇടപാടുകളും പുറത്താവുമെന്ന ആശങ്കയും പലര്‍ക്കുമുണ്ട്.
എന്‍.ഐ.ടിയിലെ ജോളിയുടെ ബന്ധം വിശദമായി അന്വേഷണത്തിനു വിധേയമാക്കുന്നതോടെ പല പ്രമുഖരുമായുള്ള ബന്ധവും പുറത്തുവരും. പല പ്രമുഖരും കാര്യസാധ്യത്തിനായി ജോളിയെ കൂട്ടുപിടിച്ചിട്ടുണ്ട്. റോയിയുടെ മരണത്തില്‍ ജോളിയുടെ ബന്ധുക്കള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണത്തിനു വിധേയമാക്കേണ്ടതുണ്ടെന്ന് കസ്റ്റഡി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അറസ്റ്റിന്റെ തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ജോളി കട്ടപ്പനയിലുള്ള ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. സഹോദരനൊപ്പം മുന്‍കൂര്‍ ജാമ്യത്തിനായി അഭിഭാഷകനെ സമീപിപ്പിച്ചിരുന്നു. അതിനാല്‍ കട്ടപ്പനയില്‍ ഇനിയും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.
കോയമ്പത്തൂരില്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണുമായി ജോളിക്ക് അവിഹിത ബന്ധമുണ്ടെന്നും ഇവര്‍ പലതവണ കോയമ്പത്തൂരില്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം ബുധനാഴ്ച കോടതിയെ അറിയിച്ചിരുന്നു. എന്‍.ഐ.ടി വിദ്യാര്‍ഥികള്‍ക്കൊപ്പം വിനോദ യാത്ര പോവുന്നുവെന്നാണ് ഭര്‍ത്താവ് റോയിയെ അറിയിച്ചിരുന്നത്. ഭര്‍ത്താവ് മരിച്ച് രണ്ടാം ദിവസം ജോളി കോയമ്പത്തൂരിലേക്ക് പോയതായി ബന്ധുക്കളും അയല്‍വാസികളും നേരത്തെ മൊഴി നല്‍കിയിരുന്നു. ജോണ്‍സണ്‍ ജോളിക്ക് സയനൈഡ് നല്‍കിയിട്ടുണ്ടോയെന്നും മറ്റാര്‍ക്കെങ്കിലും സയനൈഡ് കൈമാറുകയോ സമാന രീതിയില്‍ കൊലപ്പെടുത്തുകയോ ചെയ്‌തോയെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലിസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
ജോളിക്കും മൂന്നാം പ്രതി പ്രജികുമാറിനും കോയമ്പത്തൂരിലുള്ള ബന്ധം പൊലിസ് അന്വേഷിക്കും. സയനൈഡ് ലഭിച്ചത് കോയമ്പത്തൂരില്‍ നിന്നാണെന്നും ഇത് അവിടെ നിന്ന് എളുപ്പത്തില്‍ ലഭിക്കുമെന്നും പ്രജികുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് കൊലപാതക പരമ്പരയില്‍ പങ്കുണ്ടോയെന്നതും അന്വേഷിച്ച് കണ്ടു പിടിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍.ഹരിദാസന്‍ കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തയാറെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."