അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ പഞ്ചായത്ത്തല സര്‍വകക്ഷിയോഗം ചേരും: കലക്ടര്‍
വടകര: താലൂക്കില്‍ അക്രമങ്ങള്‍ക്ക് അറുതിവരുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത്തലത്തില്‍ സര്‍വകക്ഷി യോഗം ചേരുമെന്ന് വടകരയില്‍ നടന്ന സര്‍വകക്ഷി യോഗത്തിനു ശേഷം ജില്ലാ കലക്ടര്‍ യു.വി.ജോസ് അറിയിച്ചു.
കഴിഞ്ഞ 12നു ജില്ലാതലത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തിനു ശേഷം സമാധാനത്തിനു വടകരയില്‍ യോഗം ചേരേണ്ടിവന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
വേളം, കുറ്റ്യാടി, നരിപ്പറ്റ, ആയഞ്ചേരി, കുന്നുമ്മല്‍, എടച്ചേരി പഞ്ചായത്തുകളിലാണ് സര്‍വകക്ഷി യോഗം ചേരുക. ജൂണ്‍ 22, 23, 24 തിയതികളില്‍ തന്നെ യോഗം ചേരുമെന്നും തഹസില്‍ദാര്‍ ഇത് കോര്‍ഡിനേറ്റ് ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു. ബി.ജെ.പി വിട്ടുനിന്ന യോഗം അക്രമ സംഭവങ്ങളെ അപലപിച്ചു. ബോംബ് ഉപയോഗിച്ചുള്ള അക്രമങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ ബോംബ് സ്‌ക്വാഡ് രൂപീകരിച്ചു സമഗ്രമായ പരിശോധന നടത്തുമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും കലക്ടര്‍ പറഞ്ഞു.
സി.പി.എമ്മിനെയും ഇന്നത്തെ യോഗത്തില്‍ നിന്നു വിട്ടുനിന്ന ബി.ജെ.പിയെയും ഒന്നിച്ച് കൊണ്ടുവരാന്‍ ശ്രമിക്കും.
ഡിവൈ.എസ്.പി കെ.സുദര്‍ശന്‍, സി. ഭാസ്‌കരന്‍, കെ.കെ ലതിക, കെ.പി കുഞ്ഞമ്മത്കുട്ടി, ടി. സിദ്ദിഖ്, വി.എം ചന്ദ്രന്‍, മനയത്ത് ചന്ദ്രന്‍, പുത്തൂര്‍ അസീസ്, സി.എച്ച് ബാലകൃഷ്ണന്‍, പി. സുരേഷ് ബാബു, കെ.കെ നാരായണന്‍, തിരുവള്ളൂര്‍ മുരളി, എം. മോഹനന്‍, കെ. ലോഹ്യ, വടയക്കണ്ടി നാരായണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."