ഭിന്നശേഷിയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്: മെഡിക്കല്‍ ബോര്‍ഡ് ഉദ്ഘാടനം ചെയ്തു
താമരശേരി: താലൂക്ക് പരിധിയിലെ അംഗപരിമിതര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ടി വനജ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി, താമരശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മൈമൂനാ ഹസന്, എ. അരവിന്ദന്, ഗിരീഷ് തേവള്ളി സംസാരിച്ചു.
അഡിഷനല്‍ ഡി.എം.ഒ ഡോ. രവികുമാര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിച്ചു. മെഡിക്കല്‍ ബോര്‍ഡിലേക്കുള്ള അപേക്ഷാ ഫോറം ആശുപത്രി ഓഫിസില്‍ നിന്ന് ലഭിക്കും. നേരത്തെ ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സ്ഥലം എം.എല്‍.എക്കും മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."