സന്തോഷിന്റെ ദുരൂഹമരണം: സമഗ്ര അന്വേഷണം വേണമെന്ന് കര്‍മ സമിതി
പേരാമ്പ്ര: ചാലിക്കര കോമത്ത് മീത്തല്‍ സന്തോഷിന്റെ ദുരൂഹ മരണത്തെ കുറിച്ച് സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു.
നവംബര്‍ രണ്ടിന് വീടിനടുത്തുള്ള ഇടവഴിയില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരാന്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്നും സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു.
ചാലിക്കര സ്വതന്ത്ര വായനശാലയില്‍ ചേര്‍ന്ന യോഗത്തില്‍ വായനശാല പ്രസിഡന്റ് പി. വിജയന്‍ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എം മനോജ്കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം വി.കെ അജിത, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.എം പ്രകാശന്‍, സി. ബാലന്‍, ടി.കെ ഇബ്രാഹിം, കെ. മധൂകൃഷ്ണന്‍, വി. സത്യന്‍, കെ.എം കുഞ്ഞികൃഷ്ണന്‍ നായര്‍, എന്‍.എസ് കുമാര്‍, കെ.പി ആലിക്കുട്ടി സംസാരിച്ചു.
കര്‍മ്മസമിതി ഭാരവാഹികളായി എസ്.കെ അസ്സയിനാര്‍ (ചെയര്‍മാന്‍), സി.ആലിക്കുഞ്ഞ്, കുറുങ്ങോട്ട് സുരേന്ദ്രന്‍ (വൈസ് ചെയര്‍മാന്‍മാര്‍), കെ. ശശി (കണ്‍വീനര്‍), പി. സുരാജ്, പി.എം പ്രകാശന്‍ (ജോ. കണ്‍വീനര്‍മാര്‍) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."