കാരുണ്യവികസന പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം ലീഗിന്റെ മുഖമുദ്ര: മുനവ്വറലി ശിഹാബ് തങ്ങള്‍
മേപ്പയ്യൂര്‍: കാരുണ്യവികസന പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം ലീഗിന്റെ മുഖമുദ്രയാണെന്നും കേരളത്തിനകത്തും പുറത്തുമുള്ള പതിനായിര കണക്കിനു ബൈത്തു റഹ്മകളും കുടിവെള്ള പദ്ധതികളും അതിനുള്ള തെളിവുകളാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മേപ്പയ്യൂരിലെ കൊഴുക്കല്ലൂര്‍ പ്രദേശത്ത് മുസ്‌ലിം ലീഗ് നിര്‍മിക്കുന്ന കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനവും മേപ്പയൂര്‍ പാലിയേറ്റീവ് കെയറിനു നല്‍കുന്ന നിര്‍ധന രോഗികള്‍ക്കുള്ള ഭക്ഷണ കിറ്റിന് ദുബൈ കെ.എം.സി.സി മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റി നല്‍കുന്ന ധനസഹായ സമര്‍പ്പണവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.എന്‍.അമ്മദ് അധ്യക്ഷനായി.മേപ്പയൂര്‍ പാലിയേറ്റീവ് ചെയര്‍മാന്‍ ഡോ.പി. മുഹമ്മദ് സഹായധനം ഏറ്റുവാങ്ങി. മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സിക്രട്ടറി കല്ലൂര്‍ മുഹമ്മദലി ,വി.പി.റിയാസ്സുസലാം,വി.മുജീബ്,ടി.കെ.എ. ലത്തീഫ്, ഗ്രാമ പഞ്ചായത്തംഗം ഷര്‍മിന കോമത്ത്, ടി.കെ.അബ്ദുറഹ്മാന്‍,ഫൈസല്‍ ചാവട്ട്,കെ.എം കുഞ്ഞമ്മദ് മദനി,കെ.കെ.മൊയ്തീന്‍ സംസാരിച്ചു. കെ. ലബീബ് അഷ് റഫ് സ്വാഗതവും കെ.കെ.എ ജലീല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."