അപൂര്‍വ വാര്‍ത്താചിത്ര ശേഖരവുമായി അബ്ദുസ്സമദ്
നരിക്കുനി: ജീവിതത്തിരക്കിനിടയില്‍ ലഭിക്കുന്ന അല്‍പം ഒഴിവുവേളകളില്‍ ദിനപത്രങ്ങളില്‍ നിന്നും ആനുകാലികങ്ങളില്‍ നിന്നും വായനക്കാരില്‍ കൗതുകമുണര്‍ത്തുന്ന വാര്‍ത്തകളും ചിത്രങ്ങളും ശേഖരിച്ച് ശ്രദ്ധേയനാവുകയാണ് നാല്‍പതുകാരനായ നരിക്കുനി പാറന്നൂര്‍ സ്വദേശി മീത്തല്‍ ചെനങ്ങര അബ്ദുസമദ്.
18 വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ ശേഖരിച്ചത് 450 നടുത്ത് കൗതുകകരമായ വാര്‍ത്തകളും ചിത്രങ്ങളും. കോഴിയെ തിന്നുന്ന ആട്ടിന്‍കുട്ടി, പല രാജ്യങ്ങളിലെയും സയാമീസ് ഇരട്ടകള്‍, ഏറ്റവും പഴക്കമേറിയ ആവിയന്ത്രം മുതല്‍ ഇരുപതടി നീളമുള്ള നഖങ്ങളുടെ ഉടമയായ ഇന്ത്യക്കാരന്‍ ശ്രീധര്‍ തുടങ്ങി നിരവധി അപൂര്‍വ്വ മനുഷ്യരുടെയും വിചിത്ര ജീവികളുടെയും പ്രകൃതി പ്രതിഭാസങ്ങളുടെയും ചിത്രങ്ങള്‍ അബ്ദുസമദിന്റെ ശേഖരത്തിലുണ്ടണ്ട്.
വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവൃത്തിക്കുന്ന ഇദ്ദേഹം പഴയതും പുതിയതുമായ ഒട്ടുമിക്ക മാപ്പിളപ്പാട്ട് ഗായകരുടെയും ഗാന ശേഖരവും സൂക്ഷിക്കുന്നുണ്ട്.ഉമ്മുകുല്‍സുവാണ് ഭാര്യ. വിദ്യാര്‍ഥികളായ മുഹമ്മദ് നിയാസ്,സനാ ഫാത്തിമ എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."