ഐ.എന്‍.എക്സ് കേസ്: ചിദംബരവും മകനും ഉള്‍പ്പടെ 14 പ്രതികള്‍ക്കെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി:ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തിങ്കളാഴ്ചയാണ് പരിഗണിക്കുക.ചിദംബരത്തിന് പുറമെ മകന് കാര്‍ത്തി ചിദംബരം, പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുള്‍പ്പെടെ 14 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.
ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ നിക്ഷേപം നടത്തിയതില്‍ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കേസ്. ഓഗസ്റ്റ് 21 ന് കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. ബുധനാഴ്ച ഇതേ കേസില്‍ തന്നെ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ എന്‍ഫോഴ്സ്മെന്റും അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലില്‍ ചിദംബരം എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. ബി.ജെ.പി രാഷ്ട്രീയ പകപോക്കലിന് വേട്ടയാടുകയാണെന്ന വാദവും ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."