31251 പേര്‍ ചികിത്സ തേടി; ആറു പേര്‍ക്കുകൂടി ഡെങ്കിപ്പനി
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ വിവിധ ആശുപത്രികളിലായി 31251 പേര്‍ ചികിത്സതേടി. ഇതില്‍ 2492 പേര്‍ക്ക് വൈറല്‍ പനിയാണ്. ഇവരില്‍ 45 പേരെ കിടത്തിച്ചികിത്സയ്ക്ക് വിധേയമാക്കി. ഡെങ്കിപ്പനി ആറു പേര്‍ക്കുകൂടി സ്ഥിരീകരിച്ചു. പുതുതായി 79 പേര്‍ ഡെങ്കിപ്പനി സംശയത്തിലാണ്. 308 പേര്‍ക്ക് വയറിളക്ക രോഗവും മഞ്ഞപ്പിത്തം സംശയിക്കുന്ന മൂന്നു കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പകര്‍ച്ചപ്പനി നിയന്ത്രണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ഇന്നലെ 2287 വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ഇതില്‍ 156 വീടുകള്‍ കൊതുകുകളുടെ ഉറവിട സാന്നിധ്യമുള്ളതാണെന്ന് കണ്ടെത്തി. ജില്ലയില്‍ 4013 ഉറവിടങ്ങള്‍ പരിശോധിച്ചതില്‍ 324 എണ്ണം കൊതുകളുടെ പ്രജനന സാധ്യതയുള്ളതാണ്. ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, സ്‌പ്രേയിങ്, പൊതുയോഗങ്ങള്‍ എന്നിവ സജീവമായി നടന്നുവരുന്നുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. 49 കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്. നോട്ടിസ് വിതരണം, അഴുക്കുചാല്‍ ക്ലീനിങ് എന്നിവയും നടത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."