ജില്ലാതല ശിശുദിനാഘോഷവും ബാലാവകാശ വാരാചരണവും ഇന്നുമുതല്‍
കോഴിക്കോട്: ഇന്നു മുതല്‍ 20 വരെ ജില്ലയില്‍ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടക്കും. സമ്പൂര്‍ണ ബാലസംരക്ഷണം ഉറപ്പാക്കി ജില്ലയെ ബാലസൗഹൃദ ജില്ലയാക്കി മാറ്റുന്നതിനു ലക്ഷ്യം വച്ചുള്ള വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ബ്ലോക്കുതലങ്ങളില്‍ ഓപണ്‍ ഫോറങ്ങളും കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരങ്ങളും നടത്തും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ശിശുദിന ആഘോഷവും ഇന്ന് അത്തോളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് കുട്ടികളുടെ ബാലസൗഹൃദ ചങ്ങലയും ബാലാവകാശ സംരക്ഷണ പ്രതിജ്ഞയും നടക്കും. കുട്ടികളുടെ ചിത്രകൂട്ടായ്മ ചിത്രകലാകാരന്‍ അഭിലാഷ് തിരുവോത്ത് ഉദ്ഘാടനം ചെയ്യും. വാരാഘോഷത്തിന്റെ ഭാഗമായി 16ന് ഉച്ചയ്ക്ക് രണ്ടിന് ഗുജറാത്തി സ്‌കൂളില്‍ 'ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും' എന്ന വിഷയത്തെ ആസ്പദമാക്കി ഓപണ്‍ ഫോറം നടത്തും. സബ് ജഡ്ജി എം.പി ജയരാജ്, ബാലാവകാശ സംരക്ഷണ കമ്മിഷന്‍ മെംബര്‍ ശ്രീലാ മേനോന്‍, രാജ്യാന്തര സൈബര്‍ ഫോറന്‍സിക് വിദഗ്ധനായ ഡോ. വിനോദ് പൊല്‍പ്പായ ഭട്ടതിരിപ്പാട്, സമീര്‍ മച്ചിങ്ങല്‍, ശിവപ്രസാദ് സംസാരിക്കും.
18ന് ജില്ലയിലെ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെ കുട്ടികളുടെ കായിക മത്സരങ്ങള്‍ നടത്തും. 19നു രാവിലെ 10ന് മോട്ടോര്‍ വാഹന നിയമങ്ങളെ കുറിച്ച് ബോധവല്‍ക്കരണ പരിപാടി ജെ.ഡി.ടി ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."