HOME
DETAILS
MAL
മെഡിക്കല്‍ കോളജ് 'ഹൗസ്ഫുള്'
backup
June 21 2017 | 21:06 PM
കോഴിക്കോട്: പനിബാധിതരെ കൊണ്ട് നിറഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ മെഡിസിന് വാര്‍ഡുകള്‍.
ഒന്നാം വാര്‍ഡില്‍ പനിബാധിതരടക്കം രോഗികളുടെ എണ്ണം 200 കവിഞ്ഞു. കിടത്തിച്ചികിത്സയിലുള്ള 238 പേരില്‍ 118 പേരും ഡെങ്കിപ്പനി ബാധിച്ചവരാണ്.
64 പേര്‍ക്ക് വൈറല്‍ പനിയും ഒന്‍പത് പേര്‍ക്ക് ഡിഫ്തീരിയയും സ്ഥിരീകരിച്ചു.
പുതുതായി ആരംഭിച്ച വാര്‍ഡില്‍ രണ്ടു ദിവസമാണ് നിരീക്ഷണത്തിന് കിടത്തുക. ടെസ്റ്റിനു ശേഷം അതാത് ദിവസത്തെ ജനറല്‍ വാര്‍ഡുകളിലേക്ക് മാറ്റും.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്ജിതപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."