റിയാദില്‍ മലയാളിയെ കൊന്നത് തീ കൊളുത്തിയെന്ന് സൂചന, റൂമിലെ സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍, സൂഹൃത്ത് പൊള്ളലോടെ കസേരയില്‍ ഇരിക്കുന്ന ചിത്രം വൈറല്‍
റിയാദ്: സഊദിയിലെ തലസ്ഥാന നഗരിയില്‍ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ മരിച്ച മലയാളി മരിച്ച സംഭവത്തില്‍ റൂമിലുണ്ടായിരുന്ന സഹ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം മരിച്ച ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ സിയാദ്(47) ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റൂമിലെ സഹവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന്റെ നിസാരമായി പൊള്ളലേറ്റ ഇദ്ദേഹം കസ്റ്റഡിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സിയാദ് സിയാദ് ഉറങ്ങുന്ന സമയത്ത് ടിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സിയാദിനോടൊപ്പം ഇദ്ദേഹത്തിനും തീപൊള്ളലേറ്റിരുന്നു. ഉടനയെത്തിയ പോലീസിനോട് സിയാദ് ഇക്കാര്യം മൊഴി നല്‍കിയിട്ടുണ്ട്. പിന്നീടാണ് ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതര പൊള്ളലേറ്റ സിയാദ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. തീകെടുത്തിയ ശേഷം എഴുന്നേറ്റ് നിന്ന് കാര്യങ്ങള്‍ പറയുന്ന സിയാദിന്റെയും തീകൊളുത്തിയെന്ന് പറയപ്പെടുന്ന റൂമിലെ സഹ പ്രവര്‍ത്തകന്‍ പൊള്ളലോടെ കസേരയില്‍ ഇരിക്കുന്നതിന്റെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. റെഡ് ക്രസന്റ് ആംബുലന്‍സിലാണ് ഹംസകുട്ടി സത്താര്‍ സിയാദിനെ ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."