HOME
DETAILS
MAL
സംഘ് രാഷ്ട്ര നിര്‍മിതിക്കെതിരെ ഒന്നിക്കുക: പ്രവാസി ചര്‍ച്ചാ സദസ്സ്
backup
October 18 2019 | 13:10 PM
ജിദ്ദ: ഫാസിസ്റ്റ് വിരുദ്ധരുടെ ഐക്യപ്പെടല്‍ കൊണ്ട് മാത്രമേ സംഘ് രാഷ്ട്ര നിര്‍മിതിയെ ചെറുക്കാനാകൂവെന്ന് പ്രവാസി സംസ്കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സ് അഭിപ്രായപ്പെട്ടു. ഷറഫിയ അല്‍ റയാന് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു.
സംഘ് രാഷ്ട്ര നിര്‍മിതിക്കെതിരെ രാഷ്ട്രീയജാതിമത വ്യത്യാസമില്ലാതെ എല്ലാവരും അണിനിരന്ന് കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് അദ്ദേഹം പറഞ്ഞു. ശിഹാബ് കരുവാരക്കുണ്ട് (പ്രവാസി), അബ്ദുല്‍ സത്താര്‍ (ന്യൂ എജ്) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. കെ എം ഷാഫി സ്വാഗതവും സിറാജ് ഇ പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."