ഫലസ്തീന്‍ വികസനത്തിന് സഊദി-ഫലസ്തീന്‍ ബിസിനസ് കൗണ്‍സില്‍ സ്ഥാപിക്കും
റിയാദ്: ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമേകി സഊദി. സഊദിയിലെത്തിയ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സഊദ് ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഫലസ്തീന്‍ ജനതക്ക് ആശ്വാസമേകി സഊദി ഫലസ്തീന്‍ ബിസിനസ് കൗണ്‍സില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിനു പുറമെ സഊദി ഫലസ്തീന്‍ സംയുക്ത സാമ്പത്തിക കമ്മിറ്റിയും രൂപീകരിക്കാനും ധാരണയുണ്ട്. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലും ഫലസ്തീന്‍ പ്രസിഡന്റിന്റെ താല്‍പര്യം മാനിച്ചുമാണ് ഇവ രണ്ടും സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീനിലെ പുതിയ സംഭവവികാസങ്ങളും, കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തും വിധം ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് നടത്തുന്ന ശ്രമങ്ങളെയും കുറിച്ച് കിരീടാവകാശി പ്രസിഡന്റുമായി വിശകലനം ചെയ്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തില്‍ ഫലസ്തീന്‍ സംഘമെത്തിയത്. നേരത്തെ തന്നെ ഫലസ്തീന്‍ ജനതക്കായി സഊദി വിവിധ പദ്ധതികളും സാമ്പത്തിക സഹായങ്ങളും നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ നടപടികള്‍.
സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, സാംസ്‌കാരിക മന്ത്രി ബദ്ര്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, സഹമന്ത്രി ഡോ. മുസാഅദ് അല്‍ഈബാന്‍, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അല്‍അസ്സാഫ്, വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍, രഹസ്യാന്വേഷണ ഏജന്‍സി മേധാവി ഖാലിദ് അല്‍ഹുമൈദാന്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയിലും ചര്‍ച്ചയിലും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."