HOME
DETAILS
MAL
മരട് ഫ്ളാറ്റ്:ജെയ്ന്‍ ഹൗസിങ് ഉടമയ്ക്കായി ചെന്നൈയില്‍ റെയ്ഡ്
backup
October 18 2019 | 14:10 PM
കൊച്ചി: സുപ്രിം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റ് ഒന്നിന്റെ നിര്‍മാതാവായ ജെയ്ന്‍ ഹൗസിങിന്റെ ചെന്നൈലെ ഓഫിസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ഫ്ളാറ്റ് ഉടമയായ സന്ദീപ് മേത്തയെ കണ്ടെത്തുന്നതിനാണ് റെയ്ഡ്.
മേത്തയോടു തിങ്കളാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ചെന്നൈയില്‍ റെയ്ഡ് നടത്തിയത്. ക്രൈംബ്രാഞ്ചിന്റെ നീക്കമറിഞ്ഞ മേത്ത ചെന്നൈയില്‍ നിന്ന് കടന്നതായാണ് സൂചന. ഇയാള്‍ക്കായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
നിലവില്‍ ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാന്‍സിസ് അടക്കമുള്ളവര്‍ മൂവാറ്റുപുഴ സബ് ജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."