പനി പടരുന്നു; ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും പരിശോധന നടത്തി
എടപ്പാള്‍: പഞ്ചായത്തില്‍ പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്ത പരിശോധന നടത്തി. അംശകച്ചേരിയിലും എടപ്പാള്‍ അങ്ങാടിയിലുമുള്ള മത്സ്യ കച്ചവട കേന്ദ്രങ്ങളിലും റമദാന് പ്രമാണിച്ച് ആരംഭിച്ച പലഹാര വില്പന (പൊരിക്കടി) കേന്ദ്രങ്ങളിലുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വില്പനശാല അടപ്പിച്ചു. പൊന്നാനി റോഡിലെ മത്സ്യവില്പന മാലിന്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
പരിശോധനക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബി ജോയ്, വൈസ് പ്രസിഡന്റ് സി.വി.സുബൈദ പഞ്ചായത്തംഗങ്ങളായ സി.രവീന്ദ്രന്, വി.കെ.എ.മജീദ്, ഇ.പി.നവാസ്,പഞ്ചായത്ത് സെക്രട്ടറി എം. മുഹമ്മദ് ഷെരീഫ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒ.സത്യനാഥന് പരിശോധനക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."