അന്തര്‍ സംസ്ഥാന റോഡ് തകര്‍ന്നു
കാട്ടാക്കട: തമിഴ്‌നാട്ടിലെ പത്മനാഭപുരത്തിലെ ഷൊര്‍ളക്കോടിനെ നെടുമങ്ങാടുമായി ബന്ധിപ്പിക്കുന്ന പഴയ രാജപാതയും ഇപ്പോള്‍ മലയോരഹൈവേയുമായ ഷൊര്‍ളക്കോട് പാത അതിന്റെ തകര്‍ച്ചയുടെ അവസാനവക്കില്‍. കോടികള്‍ ചിലവിട്ട് പുതുക്ക് പണിത റോഡില്‍ കള്ളിക്കാട് മുതല്‍ കുറ്റിച്ചല്‍ വരെയുള്ള ഭാഗത്ത് തകര്‍ച്ച കണ്ടുതുടങ്ങി. മഴക്കാലത്ത് റോഡ് പൂര്‍ണമായും തകരുമെന്നാണ് നിലവിലെ സ്ഥിതി കാണിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതാണ് ഈ റോഡ്. മാസങ്ങള്‍ക്ക് മുന്‍പേ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ഇടയ്ക്കിടെ അറ്റകുറ്റപണികള്‍ നടത്തിയത് ഫലം കാണാതെ വരികയും അത് മഴക്കാലത്ത് തകരുകയും ചെയ്തു.
നെടുമങ്ങാട്ട് നിന്നും തുടങ്ങി ആര്യനാട്, കുറ്റിച്ചല്‍, കള്ളിക്കാട്ൃ, വാഴിച്ചല്‍ വഴി വെള്ളറട ആനപ്പാറയിലൂടെ സംസ്ഥാന അതിര്‍ത്തിയായ കടുക്കറയില്‍ അവസാനിക്കുന്നതാണ് ഈ മലയോരഹൈവേ.
തമിഴ്‌നാട് ഭാഗത്തുനിന്നും ചിറ്റാര്‍ കുലശേഖരത്തിലൂടെ പത്മനാഭപുരം കൊട്ടാരം വഴി ഷൊര്‍ളക്കോട്ട് അവസാനിക്കുന്നതോടെ ഈ റോഡ് പൂര്‍ണമാകും. കടുക്കറ മുതല്‍ നെടുമങ്ങാട് വരെ റോഡ് നന്നാക്കി. എന്നാല്‍ കള്ളിക്കാട് മുതല്‍ കുറ്റിച്ചല്‍ വരെയുള്ള ഭാഗമാണ് ഇപ്പോള്‍ തകരാന്‍ തുടങ്ങിയിരിക്കുന്നത്. കേരളത്തിലെ റോഡിനായി കള്ളിക്കാട് മുതല്‍ നെടുമങ്ങാട് വരെ ഏഴ് കോടി രൂപ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് പുനുരുദ്ധരിക്കാന്‍ പദ്ധതിയാണ് നടപ്പിലാക്കിയത്.
റോഡ് വീതി കൂട്ടുകയോ ഓടകള്‍ നിര്‍മിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ വെള്ളം കെട്ടി കിടക്കുന്നത് റോഡിലാണ്. അതാണ് തകര്‍ച്ചയ്ക്കും കാരണം. കുണ്ടും കുഴിയും നിറഞ്ഞ റോഡിലെ യാത്ര ദുസ്സഹമായിട്ടും കുഴിയടയ്ക്കാന്‍ പോലും മരാമത്ത് അധികൃതര്‍ മിനക്കെടുന്നില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. റോഡ് നവീകരണം ഉടനെന്ന പ്രഖ്യാപനങ്ങള്‍ വന്നതൊഴിച്ചാല്‍ പ്രവൃത്തിയൊന്നും നടന്നിട്ടില്ല.
ദിവസവും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. പാറശാല അരുവിക്കര മണ്ഡലങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണ്. കുറ്റിച്ചല്‍ മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ കള്ളിക്കാട് വരെയുള്ള അഞ്ചു കിലോമീറ്ററോളം ദൂരം റോഡ് തകര്‍ന്നു.ഇടയ്ക്ക് കുറെ ഭാഗം കുഴിയടയ്ക്കല്‍ നടന്നെങ്കിലും നാലു കിലോമീറ്ററോളം ദൂരം കുണ്ടും കുഴിയുമാണ്. അറ്റകുറ്റപ്പണി നടത്തിയ ചില ഭാഗങ്ങളും മഴയില്‍ തകര്‍ന്നു. മലയോര ഹൈവേ കടന്നുപോകുന്ന റോഡാണ് ഹൈവേ യാഥാര്‍ഥ്യമാകുംവരെ തകര്‍ന്ന റോഡിലൂടെ യാത്ര ചെയ്യണമെന്നാണു മരാമത്ത് വകുപ്പ് നിലപാട്. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ വലയുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."