റമദാന്‍ വിപണി ഉണര്‍ന്നു തിരക്കും കുരുക്കും മുറുകി
കാസര്‍കോട്: കാലവര്‍ഷത്തിനു നേരിയ ശമനമുണ്ടായതോടെ കാസര്‍കോട് നഗരത്തിലും ജില്ലയിലെ വിവിധ ഭാഗങ്ങളിലും റമദാന്‍ വിപണിയില്‍ ഉണര്‍വ്. കാസര്‍കോട് നഗരത്തില്‍ രാവിലെ മുതല്‍ വസ്ത്ര വിപണിയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.
നഗരത്തില്‍ രൂക്ഷമായ ഗതാഗതകുരുക്ക് തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, മധുര പലഹാര വിപണി, പഴം-പച്ചക്കറി മാര്‍ക്കറ്റുകള്‍, റെഡിമെയ്ഡ് മൈലാഞ്ചിയടക്കമുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളുടെ വിപണി എന്നിവ സജീവമാണ്. തെരുവു കച്ചവടക്കാരും മഴ പിന്‍വലിഞ്ഞതോടെ സജീവമായിട്ടുണ്ട്. കുടകളും മഴക്കോട്ടുകളും വില്‍ക്കുന്ന സംഘവും സജീവമാണ്.
തിരക്കും കുരുക്കും വര്‍ധിച്ചത് കവര്‍ച്ചക്കാര്‍ ഉപയോഗിക്കുമെന്നും തിരക്കില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ പ്രത്യേകം സൂക്ഷിക്കണമെന്നും പൊലിസ് നിര്‍ദേശം നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."