HOME
DETAILS
MAL
പ്രതിരോധ കുത്തിവയ്പ്പിനുള്ള മരുന്ന് ജില്ലയില്‍ സ്റ്റോക്കില്ല
backup
June 21 2017 | 22:06 PM
നീലേശ്വരം: കുട്ടികള്‍ക്കു നല്കുന്ന പ്രതിരോധ കുത്തിവയ്പിനുള്ള മരുന്ന് ജില്ലയില്‍ സ്റ്റോക്കില്ല. ഒന്നര വയസിലും അഞ്ച് വയസിലും നല്കുന്ന കുത്തിവയ്പ്പിനുള്ള മരുന്നാണ് തീര്‍ന്നത്. ഒന്നര വയസില്‍ എം.എം.ആര് (മീസില്‍സ് - മംസ് - റുബെല്ല), ഡി.പി.റ്റി (ഡിഫ്റ്റീയ- പെര്‍ട്ടുസിസ് (വില്ലന്‍ ചുമ ) ടെറ്റനസ് ) എന്നീ കുത്തിവെപ്പുകളാണ് കുട്ടികള്‍ക്കു നല്‍കുന്നത്. അഞ്ചു വയസില്‍ വീണ്ടും ഡി.പി.റ്റി ബൂസ്റ്റര്‍ ഡോസ് നല്കുന്നു. ഇതിനു രണ്ടിനുമുള്ള മരുന്നാണു തീര്‍ന്നു പോയത്.
അതേ സമയം നീലേശ്വരം താലൂക്കാശുപത്രിയില്‍ എം.എം.ആര് വാക്സിന് ലഭ്യമാണെന്ന് സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ് പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കുന്നവരോട് രണ്ടു വയസിനകം കുത്തിവയ്പ്പ് എടുത്താല്‍ മതിയെന്നാണ് ജെ.പി.എച്ച്.എന്‍ നല്കുന്ന മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."