HOME
DETAILS

ഒറ്റത്തവണ നികുതി; ടാക്‌സികള്‍ക്ക് തവണകളായി അടയ്ക്കാം

  
backup
November 14 2018 | 05:11 AM

%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8

കൊല്ലം: 2014 ഏപ്രില്‍ ഒന്നിന് ശേഷം രജിസ്റ്റര്‍ ചെയ്ത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിക്ക് പകരം അഞ്ച് വര്‍ഷത്തെ നികുതി അടച്ചവര്‍ക്കും ബാക്കി 10 വര്‍ഷത്തെ നികുതി തവണകളായി അടയ്ക്കാം. 10 വര്‍ഷത്തെ നികുതിയും 2018 നവംബര്‍ 30 വരെയുള്ള അധിക നികുതിയും പലിശയും ഉള്‍പ്പെടെയുള്ള തുക മൂന്നു ഗഡുക്കളായി അടയ്ക്കാം. ആദ്യഗഡു നവംബര്‍ 30 നകവും രണ്ടാം ഗഡു 2019 ജനുവരി 30 നകവും മൂന്നാം ഗഡു മാര്‍ച്ച് 30 നകവും അടയ്ക്കണം.
10 വര്‍ഷത്തെ ബാക്കിയുള്ള നികുതിയുടെ ആദ്യത്തെ രണ്ട് വര്‍ഷത്തെ നികുതിയുടെ 50 ശതമാനം ആണ് അധിക നികുതി. 10 വര്‍ഷത്തെ ആകെ നികുതിയുടെ 15 ശതമാനമാണ് പലിശ. മോട്ടര്‍ ക്യാബ് ടൂറിസ്റ്റ് ടാക്‌സി എന്നിവയ്ക്കുള്ള ബാക്കി 10 വര്‍ഷത്തെ നികുതി ഒരുമിച്ചോ തവണകളായോ അടയ്ക്കാം. ആദ്യ ഗഡു 2018 നവംബര്‍ 30 നകം അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കില്ല. വാഹനങ്ങള്‍ക്കെതിരെ റവന്യൂ റിക്കവറി നടപടികളും സ്വീകരിക്കും. നിലവില്‍ റവന്യൂ റിക്കവറി എടുത്ത കേസുകളില്‍ തവണ സൗകര്യം പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറി നടപടികള്‍ ഒഴിവാക്കുന്നതിന് നിശ്ചിത ഫീസ് റവന്യൂ വകുപ്പില്‍ ഒടുക്കണം.
തവണ അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ ബാക്കി നികുതിയും നികുതി അടയ്ക്കുന്നതുവരെയുള്ള അധിക നികുതി, പലിശ എന്നിവയും ഉള്‍പ്പെടെയുള്ള തുക ചേര്‍ത്ത് റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി. സജിത്ത് അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ആര്‍.ഡി ബുക്കിന്റെ അസല്‍ പകര്‍പ്പുമായി ആര്‍.ടി.ഒ ഓഫീസില്‍ എത്തണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago