HOME
DETAILS

ചിദംബരത്തിനും മകനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

  
backup
October 19 2019 | 02:10 AM

inx-media-case-offical-i-submitted-783714-2
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിനും മകനുമെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐ.എന്‍.എക്‌സ് മീഡിയയുടെ സ്ഥാപകരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുമുള്‍പ്പെടെ 14 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി അജയ് കുമാര്‍ കുഹാര്‍ തിങ്കളാഴ്ച കുറ്റപത്രത്തിന്മേലുള്ള വാദം കേള്‍ക്കും. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 420, 468, 471 എന്നിവയും കള്ളപ്പണമിടപാട് നിയമത്തിലെ ഒന്‍പത്, 13 (1) എന്നീ വകുപ്പുകളും പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കേസില്‍ പി.ചിദംബരത്തെ ഈ മാസം 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴു ദിവസം മാത്രം അനുവദിക്കുകയായിരുന്നു. കേസില്‍ കാര്‍ത്തിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ജാമ്യത്തിലാണ്.
 
 
 
 
 
 
ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി
 
 
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ വംശജന്‍ അഭിജിത്ത് ബാനര്‍ജിയെ തള്ളി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. അഭിജിത്തിന് ഇടതു ചായ്‌വുള്ള നിലപാടുകളാണെന്നും അവയൊക്കെ ഇന്ത്യയിലെ ജനം തള്ളിയതാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേ അഭിജിത്ത് ബാനര്‍ജി നടത്തിയ പരാമര്‍ശങ്ങളാണ് മന്ത്രിയെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. നൊബേല്‍ നേടിയതിന് അഭിജിത്ത് ബാനര്‍ജിയെ അഭിനന്ദിക്കുന്നുവെന്നു പറഞ്ഞ ഗോയല്‍, അദ്ദേഹത്തിന്റെ ചിന്തകള്‍ നിങ്ങള്‍ക്കറിയാവുന്നതാണെന്നും അദ്ദേഹം പിന്തുണച്ച കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി ഇന്ത്യയിലെ ജനം തള്ളിയതാണെന്നും പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 
രാജ്യത്തിന് അഭിമാനമായ ഒരാളെക്കുറിച്ചുള്ള ബി.ജെ.പിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ അവരുടെ ഇടുങ്ങിയ മനസ് വ്യക്തമാക്കുന്നതാണെന്നും തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago