'നമുക്ക് ജാതിയില്ല'; ശതാബ്ദി ആഘോഷ പരിപാടിക്ക് തുടക്കം
മുതുകുളം: ഗുരുധര്‍മ്മ പ്രചരണസഭ ഹരിപ്പാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'നമുക്ക് ജാതിയില്ല' എന്ന മഹാ വിളംബര സന്ദേശ ശതാബ്ദി ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. മഹാദേവികാട് ധന്യ ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസമിതി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് അര്‍.സി. രാജീവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ മുന്‍ എം.എല്‍.എ ടി.കെ.ദേവകുമാര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.റ്റി.എസ്.താഹ, ജില്ലാ സെക്രട്ടറി ഡി.ശിശുപാലന്‍, കാര്‍ത്തികപ്പള്ളി പഞ്ചായത്ത് അംഗം ആര്‍.രമണി, കേന്ദ്രസമിതി അംഗം പി.മുകുന്ദന്‍, കേന്ദ്രസമിതി അംഗം എസ്.ഡി.രവി, മാതൃസഭ സംസ്ഥാന ട്രഷറര്‍ സരോജിനി ടീച്ചര്‍, മണ്ഡലം പ്രസിഡന്റ് കെ.ആര്‍.രാജന്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തുകയും മണ്ഡലം സെക്രട്ടറി കെ.സോമന്‍ സ്വാഗതവും മണ്ഡലം ട്രഷറര്‍ രഞ്ജു രാജന്‍ കൃതഞ്ജതയും പറഞ്ഞു.
യോഗത്തില്‍ മണ്ഡലത്തില്‍ മികച്ച പഠന നിലവാരം പുലര്‍ത്തുന്ന പൊത്തപ്പള്ളി എല്‍.പി, യു.പി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരേയും ആദരിച്ചു. അഞ്ഞൂറ് 'ലക്ഷ്മിതരൂ' ഔഷധ സസ്യം സൗജന്യമായി വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."