നാല്പത്തിയഞ്ച് വര്‍ഷത്തെ കഞ്ഞിവിതരണത്തിന്റെ പോരിശയില്‍ അടക്കാത്തോട് പള്ളി
കേളകം: റമദാനില്‍ നാല്പത്തിയഞ്ച് വര്‍ഷമായി തുടര്‍ന്നുപോരുന്ന കഞ്ഞി വിതരണത്തിന്റെ പോരിശയുമായി അടക്കാത്തോട് മുഹ്യദ്ദീന് ജുമാമസ്ജിദ്. നോമ്പ് തുറന്നതിന് ശേഷം നടത്തുന്ന പഴയകാലത്തെ കഞ്ഞി വിതരണമാണ് ഇവിടെ ഇന്നും പൂര്‍വാധികം ഭംഗിയായി തുടരുന്നത്. പാലക്കാടന്‍ മട്ട അരി, തേങ്ങാപ്പാല്‍, ജീരകം, ഉലുവ, വെളുത്തുളളി, സവോള എന്നീ ചേരുവകളില്‍ തയാറാക്കുന്ന കഞ്ഞിയോടൊപ്പം ചെറുപയര്‍ ഉപ്പേരിയും നല്കുന്നു. നോമ്പ് തുറക്ക് പള്ളിയില്‍ നിന്ന് കഞ്ഞി നല്‍കുന്നതോടൊപ്പം വീടുകളിലേക്ക് കൊടുത്തു വിടുകയും ചെയ്യുന്നുണ്ട്. റമദാന് മാസത്തിലെ ഓരോ ദിവസവും പ്രത്യേക വ്യക്തികളാണ് നോമ്പ്തുറ ഏറ്റെടുത്ത് നടത്തി വരുന്നത്. കഞ്ഞിയോടൊപ്പം എണ്ണക്കടികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയും നല്കിവരുന്നു. എല്ലാവര്ക്കും ഒരുമിച്ചിരുന്ന് നോമ്പ് തുറക്കുന്നതിന് വിശാലമായ സൗകര്യവും കമ്മിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിനാളുകളാണ് നോമ്പ് തുറക്കുന്നതിന് പള്ളിയില്‍ എത്തുന്നത്. കഞ്ഞി തയാറാക്കി വിതരണം ചെയ്യുന്നതിന് രണ്ട് പാചക്കാരക്കാരെയും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."