HOME
DETAILS
MAL
ആധിപത്യം തുടരാന്‍
backup
October 19 2019 | 02:10 AM
റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പര തൂത്തുവാരാന്‍ ഒരുങ്ങി ഇന്ത്യന്‍ സംഘം ഇന്നിറങ്ങും. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റാണ് ഇന്ന് തുടങ്ങുന്നത്. ആദ്യ രണ്ട@ു ടെസ്റ്റുകളിലും വന്‍ വിജയം നേടിയ ഇന്ത്യ പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് റാഞ്ചിയിലെത്തിയിട്ടുള്ളത്.
കഴിഞ്ഞ രണ്ട് ടെസ്റ്റിലേയും പ്രകടനം തുടരാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് മൂന്നാം ടെസ്റ്റും അനായാസം കൈപ്പിടിയിലൊതുക്കാന്‍ സാധിക്കും. ആദ്യ രണ്ട് ടെസ്റ്റില്‍ ബാറ്റിങ് നിരയും ബൗളിങ് നിരയും അവസരോചിതമായ പ്രകടനം പുറത്തെടുത്തത് കാരണമാണ് ഇന്ത്യക്ക് മികച്ച ജയം നേടാന്‍ സാധിച്ചത്. അതേസമയം, അവസാന ടെസ്റ്റിലെങ്കിലും മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണാഫ്രിക്ക. ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന മത്സരത്തില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റിലേയും ജയം കാരണം ഇന്ത്യ ഇപ്പോള്‍ പട്ടികയില്‍ ബഹുദൂരം മുന്നിലാണ്. രണ്ട@ാം ടെസ്റ്റില്‍ ജയം കൊയ്ത ടീമില്‍ ഒരു മാറ്റവുമായാവും ഇന്ത്യ റാഞ്ചിയില്‍ ഇറങ്ങുകയെന്നാണ് സൂചന. പേസ് ബൗളിങിനെ കൂടി തുണയ്ക്കുന്ന പിച്ചായതിനാല്‍ കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യ മൂന്നു പേസര്‍മാരെ കളിപ്പിച്ചിരുന്നു. ഉമേഷ് യാദവിനെയാണ് മൂന്നാം പേസറായി ഉള്‍പ്പെടുത്തിയത്. എന്നാല്‍ റാഞ്ചിയില്‍ ഇന്ത്യ ആദ്യ ടെസ്റ്റിലെ കോംപിനേഷനിലേക്കു തിരിച്ചുപോയേക്കും. റാഞ്ചിയിലെ പിച്ച് സ്പിന്നിന് അനുകൂലമായതിനാല്‍ യുവതാരം കുല്‍ദീപ് യാദവിനെ ഇന്ത്യ കളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തെ തുടര്‍ന്നു ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച യുവ ബാറ്റ്സ്മാന് ശുഭ്മാന്‍ ഗില്ലിന് കഴിഞ്ഞ രണ്ട@ു മത്സരങ്ങളിലും അവസരം നല്‍കിയിരുന്നില്ല. റാഞ്ചി ടെസ്റ്റിന്റെ ഫലം അപ്രസക്തമായതിനാല്‍ ഗില്ലിനെ കളിപ്പിക്കാനും സാധ്യതയുണ്ട്. പരമ്പരയിലെ ആശ്വാസ ജയം ലക്ഷ്യമിടുന്ന ദക്ഷിണാഫ്രിക്കയ്ക്കു റാഞ്ചിയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമാകില്ല. കഴിഞ്ഞ രണ്ട@ു ടെസ്റ്റുകളിലും പ്ലെയിങ് ഇലവനിലുണ്ട@ായിരുന്ന ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാം, ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ് എന്നിവരുടെ സേവനം ദക്ഷിണാഫ്രിക്കയ്ക്കു ലഭിക്കില്ല. ഇരുവരും പരുക്കിന്റെ പിടിയിലാണ്. മോശം ഫോമിലുള്ള മര്‍ക്രാമിന്റെ അഭാവം ദക്ഷിണാഫ്രിക്കയെ അത്ര ബാധിക്കില്ലെങ്കിലും മഹാരാജിന്റെ അഭാവം വലിയ തിരിച്ചടിയാവും. കാരണം ബൗളിങിനൊപ്പം ബാറ്റിങിലും ശ്രദ്ധേയമായ പ്രകടനമാണ് താരം നടത്തിയത്. തിരിച്ചടികളുണ്ടെങ്കിലും മത്സരം സമനിലയിലെങ്കിലും അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ദക്ഷിണാഫ്രിക്ക.
സാധ്യതാ ടീം
ഇന്ത്യ : രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, വൃധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, അശ്വിന്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.
ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, ഫഫ് ഡുപ്ലെസി, ടെംബ ബവുമ, ത്യുനിസ് ഡിബ്രുയ്ന്, ജോര്‍ജ് ലിന്‍ഡെ, ക്വിന്റണ്‍ ഡികോക്ക്, സെനുരാന് മുത്തുസ്വാമി, കാഗിസോ റബാദ, ഡെയ്ന്‍ പിയെറ്റ്, സുബൈര്‍ ഹംസ, ലുംഗി എന്‍ഗിഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."