HOME
DETAILS
MAL
സീസണിലെ ആദ്യ എല്‍ക്ലാസികോ മാറ്റി
backup
October 19 2019 | 02:10 AM
മാഡ്രിഡ്: സീസണിലെ ആദ്യ എല്‍ ക്ലാസികോ പോരാട്ടം മാറ്റി. കാറ്റലോണിയയില്‍ രാഷ്ട്രീയ പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്നാണ് റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള പോരാട്ടം മാറ്റിയത്. ഈ മാസം 26ന് ബാഴ്‌സലോണയില്‍വച്ചായിരുന്നു സീസണിലെ ആദ്യ എല്‍ ക്ലാസികോ നടക്കേ@ിയിരുന്നണ്ടത്. എന്നാല്‍ ബാഴ്‌സലോണയില്‍ കാറ്റലന്‍ സ്വാതന്ത്ര്യ പോരാട്ടം രൂക്ഷമായതോടെ മത്സരം നീട്ടിവയ്ക്കാതെ നിവൃത്തിയില്ല എന്ന തീരുമാനത്തിലെത്തുകയായിരുന്നു ലാലിഗ അധികൃതര്‍. മത്സരം എന്നാണ് നടക്കുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ട@ായ കാംപ്നൗവില്‍ നിന്ന് മാറ്റി റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗ@ില്‍ മത്സരംവയ്ക്കാന്‍ ആലോചന ഉണ്ട@യിരുന്നു എങ്കിലും അതിന് ക്ലബുകള്‍ സമ്മതിച്ചിരുന്നില്ല. അതാണ് തിയതി മാറ്റിയത്. ഇരു ക്ലബുകളുടെയും അനുമതി പ്രകാരം പുതിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."