മസാജിനെത്തിയ യുവാവിനെ പൂട്ടിയിട്ടു പണം കവര്‍ന്നു: കുറ്റം നിഷേധിച്ചു യുവതികള്‍
ദുബൈ: പരസ്യം കണ്ട് മസാജിനായി പോയ യുവാവിനെ ഫളാറ്റില്‍ പൂട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ നാല് യുവതികള്‍ക്കെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. ഉസ്ബെക് പൗരനായ 24 കാരന്റെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷമായിരുന്നു കയ്യിലുണ്ടായിരുന്ന 4500 ദിര്‍ഹമാണ് നൈജീരിയന്‍ യുവതികള്‍ തട്ടിയെടുത്തത്.
28നും 33നും ഇടയില്‍ പ്രായമുള്ള നാലു യുവതികളെയാണ് കേസില്‍ പിടിക്കപ്പെട്ടിരിക്കുന്നത്. വിസിറ്റിങ് വിസയില്‍ ദുബായിലെത്തിയതായിരിന്ന യുവാവ് വഴിയരികില്‍ നിന്ന് ലഭിക്കുന്ന കാര്ഡുകളിലുടെയാണ് മസാജിനെക്കുറിച്ചുള്ള പരസ്യം കാണുന്നത്. ഇതിലുണ്ടായിരുന്ന നമ്പറിലേക്ക് വാട്സ്ആപ് വഴിയായിരുന്നു ആശയവിനിമയം. ഒരു ഫഌറ്റിലെത്താനായിരുന്നു നിര്‍ദ്ദേശം. അകത്ത് കടന്നയുടന്‍ അഞ്ച് യുവതികളുടെ സംഘം വാതില്‍ പൂട്ടി. തുടര്‍ന്ന് ഇവര്‍ ആക്രമിച്ചു. വിവസ്ത്രനാക്കി കെട്ടിയിടുകയും നഗ്ന ഫോട്ടോകളെടുക്കുകയും ചെയ്തു.
കൈവശമുണ്ടായിരുന്ന 4500 ദിര്‍ഹം എടുത്തശേഷം പോകാന്‍ അനുവദിച്ചു. പൊലീസിനെ അറിയിക്കരുതെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. യുവാവ് പോയിക്കഴിഞ്ഞ് അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ തന്നെ യുവതികളും രക്ഷപെട്ടു.
രാത്രി 11 മണിയോടെ മൂന്ന് സ്ത്രീകള്‍ ഇവിടെനിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന് പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. പ്രതികളായ സ്ത്രീകള്‍ സമാനമായ തട്ടിപ്പുകള്‍ നേരത്തെയും നടത്തിയിട്ടുണ്ടെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
കെട്ടിടത്തില്‍ സിസിടിവി ക്യാമറകളില്ലാത്തത് ഇവര്‍ക്ക് സഹായകമായി. അന്വേഷണത്തിനൊടുവില്‍ മറ്റൊരു ഫഌറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായ സ്ത്രീകളില്‍ ചിലരെ യുവാവ് പൊലിസ് സ്റ്റേഷനില്‍ വെച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂണ്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ദുബൈ അല്‍ റഫ പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതികള്‍ കുറ്റം നിഷേധിച്ചു. യുവാവിനെ തടഞ്ഞുവയ്ക്കുകയോ ഭീഷണിപ്പെടുത്തി പണം വാങ്ങുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ഇവരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."