നാടിനെ നടുക്കി സ്‌കൂട്ടര്‍ യാത്രികന്റെ മരണം
പരിയാരം: ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന്റെ മരണം നാടിനെ നടുക്കി. ഏഴിലോട് അത്തിപ്പറമ്പ് ദേശീയപാതയിലാണ് ബസ് സ്‌കൂട്ടറിലിടിച്ച് പടന്നക്കാട് ഒഴിഞ്ഞവളപ്പ് പ്രിയദര്‍ശിനി ക്ലബിനു സമീപം താമസിക്കുന്ന തൈക്കടപ്പുറം സ്വദേശികളായ ഉമേശന്‍ കെ. ലക്ഷ്മി ദമ്പതികളുടെ മകന്‍ കെ. ജിതിന്‍(24) മരിച്ചത്. ഒപ്പം സഞ്ചരിച്ച സുഹൃത്ത് ടി. ഷിജു(27)വിനെ ഗുരുതര പരുക്കുകളോടെ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8.30ഓടെയാണ് യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ സ്വകാര്യ ബസ് ഇടിച്ചത്. ഗള്‍ഫിലായിരുന്ന ഷിജു ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. പറശിനിക്കടവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോവുകയായിരുന്നു യുവാക്കള്‍. രണ്ടു പേരുടെയും ദേഹത്തൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."