മദീന ബസ് അപകടം: മരിച്ചവരുടെ മൃതദേഹം സഊദിയില്‍ തന്നെ സംസ്‌കരിച്ചേക്കും
ജിദ്ദ: മദീന ബസ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം സഊദിയില്‍ തന്നെ സംസ്‌കരിച്ചേക്കും. ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേരാണ് മരിച്ചത്. അപകടത്തില്‍ 35 പേര് സംഭവസ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഇതില്‍ ഒരു ഇന്ത്യക്കാരനുണ്ടെന്ന് സംശയമുണ്ട്.
ഏഷ്യന്‍ അറബ് രാജ്യക്കാരായ 39 ഉംറ തീര്‍ത്ഥാടകരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഏറെയും പാകിസ്ഥാനികളാണ്. മരിച്ചവരെ തിരിച്ചറിയാനാകാത്ത വിധം കത്തികരിഞ്ഞിരുന്നു. മൃതദേഹങ്ങള്‍ സഊദിയില്‍ തന്നെ സംസ്‌കരിക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ സൂചിപ്പിച്ചു. മരിച്ചവരുടെ മൃതദ്ദേഹങ്ങള്‍ അല്‍ ഹംസ, വാദി അല്‍ ഫര്‍അ എന്നിവിടങ്ങളിലെ ആശുപത്രി മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്നത്.
അതേസമയം മൃതദേഹങ്ങള്‍ തിരിച്ചറയില്‍ നടപടികള്‍ സങ്കീര്‍ണമാണെന്നാണ് ബ്ന്ധപ്പെട്ടവരെ ഏറെ പ്രയാശപ്പെട്ടുത്തുന്നത്. റിയാദിലെ ഗ്രൂപ്പാണ് ഉംറ സര്‍വീസ് സംഘടിപ്പിച്ചത്.
പക്ഷേ, തീര്‍ഥാടകരെക്കുറിച്ച രേഖകളൊന്നും ടൂര്‍ ഓപറേറ്ററുടെ പക്കലില്ല എന്നാണ് വിവരം. അതുകൊണ്ടുതന്നെ മരിച്ചവരെ തിരിച്ചറയല്‍ നടപടി വളരെ സങ്കീര്‍ണമാണ്. കുടുംബസമ്മേതം ഉംറ നിര്‍വഹിക്കാന്‍ വന്നവരടക്കം ഇക്കൂട്ടത്തിലുണ്ട്. പല രാജ്യക്കാരുണ്ട്. ബസ് പൂര്‍ണമായും കത്തിപ്പോയതിനാല്‍ യാത്രക്കാരുടെ രേഖകളും ലഭ്യമാവാന്‍ പ്രയാസമാണ്. മരിച്ചത് ഏത് രാജ്യക്കാരാണ് എന്ന കാര്യത്തില്‍ ഒരു സ്ഥികരീണവും ഇതുവരെ ഉണ്ടായിട്ടില്ല. അപകടത്തില്‍ ആകെ രക്ഷപ്പെട്ടത് മൂന്നു പേര്‍ മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."