കോണ്‍ഗ്രസിന്റെ ആശയ അടിത്തറ നഷ്ടമായി, ബി.ജെ.പിക്കെതിരെ ബദലുണ്ടാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമേ ആവൂ; പ്രകാശ് കാരാട്ട്
അഗര്‍ത്തല: കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ യഥാര്‍ഥ ബദലൊരുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കുമാത്രമേ സാധിക്കൂവെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാംവാര്ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരകാലത്തുണ്ടായിരുന്ന ആശയപരമായ അടിത്തറ കോണ്‍ഗ്രസിന് നഷ്ടമായി. മോദി- ഷാ ഭരണത്തിനെതിരായ ബദലൊരുക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമാത്രമേ സാധിക്കൂ. കര്‍ഷകരെയും തൊഴിലാളികളെയും വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ബി.ജെ.പിക്കെതിരെ സജ്ജമാക്കാനുള്ള തീവ്രദൗത്യത്തിലാണ് സി.പി.എം.
കൊളോണിയലിസത്തിനെതിരായ ശക്തമായ പോരാട്ടം നടത്തിയതിന്റെ പാരമ്പര്യം കമ്മ്യൂണിസ്റ്റ് പാര്‍ടിക്കുണ്ട്. വലിയ വേട്ടയാടലുകളും നേരിടേണ്ടിവന്നു. നേതാക്കളെ കള്ളക്കേസില്‍ കുടുക്കി നിരന്തരം വേട്ടയാടി. എന്നാല്‍, അതുകൊണ്ടെന്നും അന്നും ഇന്നും കമ്യൂണിസ്റ്റ് മുന്നേറ്റം തടയാനായില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."