HOME
DETAILS
MAL
'യുവ വൃദ്ധന്റെ ജല്‍പനങ്ങള്‍ക്ക് ജനം കാതോര്‍ക്കില്ല' കെ സുധാകരന്‍ എം.പിക്ക് വി.എസിന്റെ മറുപടി
backup
October 19 2019 | 06:10 AM
തിരുവനന്തപുരം: കെ സുധാകരന്റെ വിമര്‍ശനത്തിന് മറുപടിയുമായി വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി.
യുവ വൃദ്ധന്റെ ജല്‍പനങ്ങള്‍ക്ക് ജനം കാതോര്‍ക്കില്ല,എന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്നത് ജന്മനാ തലച്ചോറ് ശുഷ്‌കമായവരെന്നും തല നരയ്ക്കാന്‍ അനുവദിക്കാത്ത വൃദ്ധന്മാരെന്നും വി.എസ് പരിഹസിച്ചു.
വട്ടിയൂര്‍കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ പ്രസംഗത്തിലാണ് വി.എസിനെതിരേ കെ സുധാകരന്‍ പരാമര്‍ശം നടത്തിയത്. വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്‌ക്കാരമാണ് വരേണ്ടത്. 90 ല്‍ എടുക്ക് നടക്ക് എന്ന ഒരു ചൊല്ലുണ്ട്. പത്തുകോടി ചിലവാക്കി വി.എസ് എന്താണ് കേരളത്തിന് വേണ്ടി ചെയ്തതെന്നായിരുന്നു വിമര്‍ശനങ്ങള്‍. വിഷയത്തില്‍ പൊതുപ്രവര്‍ത്തകനായ രമില്‍ ചേലമ്പ്ര ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."